Kerala
കൊച്ചുമെസ്സിമാർ ചേർന്നപ്പോൾ കൊല്ലപ്പള്ളിയിൽ 32 അടി പൊക്കമുള്ള വലിയ മെസ്സി ഉയർന്നു
പാലാ :50 ഓളം കുഞ്ഞു മെസ്സിമാർ ആർത്ത് വിളിച്ച് 32 ഉയരമുള്ള വലിയ മെസ്സിയെ ഉയർത്തി.പാലായ്ക്കടുത്ത് കൊല്ലപ്പള്ളിയിൽ ഇന്നലെ വൈകിട്ടോടെയാണ് 32 അടി പൊക്കമുള്ള അർജന്റീന താരത്തിന്റെ ഫ്ളക്സ് ബോർഡ് ഉയർന്നത് .ഒരാഴച മുമ്പേ ഇതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു അർജന്റീന ഫാൻസ് അസോസിയേഷൻ പ്രവർത്തകർ.
ഇതിനായി കവുങ്ങ് എം മുറിച്ച് കൊണ്ടുവന്നു നാട്ടിയതുൾപ്പെടെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ ശ്രമമാണ് കൊല്ലപ്പള്ളിയിൽ കണ്ടത് .ഇന് വൈകിട്ട് ഫ്ളക്സ് ഉയർത്തി നാസിക് ദിലിന്റെ അകമ്പടിയോടെ പ്രകടനമായാണ് യുവാക്കൾ കൊല്ലപ്പള്ളിയിൽ എത്തിയത് .കൂടെ കരിമരുന്നു കലാപ്രകടനവുമുണ്ടായിരുന്നു .
ക്രെയിനിന്റെ സഹായത്തോടെ 32 അടി ഉയരമുള്ള മെസ്സിയെ ഉയർത്തിയപ്പോൾ അമ്പതോളം വരുന്ന അർജന്റീന ഫാൻസ് അസോസിയേഷനിലെ ചെറുപ്പക്കാർ ആഹ്ളാദ നൃത്തം ചവുട്ടി .ഈ സന്തോഷത്തിൽ പങ്ക് ചേരാൻ ധാരാളം നാട്ടുകാരും പ്രായഭേദമെന്യേ എത്തി ചേർന്നു.
അനന്തു KS . മാധവ് , മിഥുൻ , റിജു, ബിൻസു,അഖിൽ, സനൽ എന്നിവരുടെ നേതൃത്വത്തിലാണ് 32 അടി ഉയരമുള്ള മെസ്സിയുടെ ഫ്ളക്സ് ബോർഡ് ഉയർത്തിയത്.സാംകുമാർ കൊല്ലപ്പള്ളി, രഞ്ജിത് സലിം ചാമ്പ്യൻസ് ജിം, ജോജോ തെക്കേകരോട്ട്, കണ്ണൻ ഷെഫ്കിച്ചൺ, അഭിജിത് രാജ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു.അർജന്റീന കപ്പ് ഉയർത്തുമെന്ന കാര്യത്തിൽ ഇവർക്ക് തർക്കമൊന്നുമില്ല .അന്ന് കൊല്ലപ്പള്ളിയിൽ ഞങ്ങൾ ആഹ്ളാദ നൃത്തം ചവിട്ടും .കൊല്ലപ്പള്ളി കണ്ടിട്ടില്ലാത്ത രീതിയിൽ തന്നെ; യുവാക്കൾ ആത്മ വിശ്വാസത്തിന്റെ കൊടുമുടിയിൽ തന്നെ .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ