Kottayam
വിശ്വാസം നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടത് തന്നെ എന്ന് കോൺഗ്രസ് :എം എൽ എ യുടെ വീട്ടിൽ ചേർന്ന യോഗം അവസാനിച്ചു
പാലാ :പാലാ നഗര സഭയിൽ ഉരുണ്ടു കൂടിയ ആഭ്യന്തര പ്രശ്നം പരിഹരിക്കാനായി ചേർന്ന യു ഡി എഫ് യോഗം തീരുമാനമൊന്നുമാകാതെ പിരിഞ്ഞു .കോൺഗ്രസിലെ ആറ് മെമ്പർ മാരും മണിക്കൂറുകൾക്കു മുമ്പേ അവർ ഒന്നിച്ചെടുത്ത തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു .കഴിഞ്ഞ 6 മാസക്കാലമായി ബിനു പുളിക്കക്കണ്ടത്തിന്റെ ഏകാധിപത്യ നിലപാടിലായിരുന്നു ഭരണം മുന്നോട്ടു പോയിരുന്നത് .ഞങ്ങൾ പ്രതിപക്ഷത്തെ കൗൺസിലർമാരെ പോലെ ഒന്നും മിണ്ടാതെ നിന്നു .
ഇനി ഇത് സഹിക്കാൻ പറ്റില്ല .മാണി സി കാപ്പന്റെ വീട്ടിലെ യോഗത്തിൽ കോൺഗ്രസിലെ 5 കൗൺസിലർമാർ പങ്കെടുത്തു .കോൺഗ്രസിലെ മറ്റൊരു അംഗമായ ലിസിക്കുട്ടി മാത്യു എയർ പോർട്ടിൽ പോയതിനാൽ വരാനൊത്തില്ല .അവരുടെ നിലപാടും കോൺഗ്രസിന്റെ മറ്റ് കൗണ്സിലര്മാരുടേതിന് ഒപ്പമാണ് .മാണി സി കാപ്പൻ എം എൽ എ യും ,ഫ്രാൻസിസ് ജോർജിന്റെ നിലപാടും സ്വതന്ത്ര മുന്നണിയെ സപ്പോർട്ട് ചെയ്യുന്ന രീതിയിലായിരുന്നെങ്കിലും കോൺഗ്രസ് ഒറ്റക്കെട്ടായി തീരുമാനിച്ചപ്പോൾ മറ്റൊന്നും അവർക്ക് പറയാനുണ്ടായിരുന്നില്ല.
ബിജു പുന്നത്താനം .സതീഷ് ചൊള്ളാനി എന്നിവർ പങ്കെടുത്തു .കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി ലീഡറായി ടോണി തൈപ്പറമ്പാനെ തെരെഞ്ഞെടുത്തത് കാര്യങ്ങൾ അവതരിപ്പിക്കുന്നതിനു ഗുണകരമായി .വ്യക്തതയോടെ അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചു .പ്രതിപക്ഷ കൗൺസിലർമാരെ പോലെ ഞങ്ങൾക്ക് ഭരണത്തിൽ ഒരു ഇടപെടലും നടത്താൻ പറ്റുമായിരുന്നില്ല .മഴക്കാല പൂർവ ശുചീകരണത്തിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സണായ രജിത പ്രകാശിന് പ്രവർത്തിക്കാൻ പോലും അനുവദിച്ചിരുന്നില്ല .
അതുകൊണ്ടു തന്നെ പാലായിൽ മഴക്കാല പൂർവ ശുചീകരണവും താളം തെറ്റി .മൂന്ന് ജോസഫ് ഗ്രൂപ്പും ഒരു കെ ഡി പി യും ഒന്നിച്ചു പോകണമെന്ന നിലപാട് സ്വീകരിച്ചപ്പോൾ ഇങ്ങനെയുള്ള ഒന്നിപ്പിൽ കാര്യമില്ലെന്നു കോൺഗ്രസും പറഞ്ഞു .കോൺഗ്രസിലെ ഒരംഗത്തിനെതിരെ മോഷണക്കേസ് വരെ കൊടുത്തവരുടെ കൂടെ എങ്ങനെ ഒന്നിക്കുമെന്നും കോൺഗ്രസുകാർ ചോദിച്ചു . യോഗം ഒരു തീരുമാനവും എടുക്കാതെയാണ് പിരിഞ്ഞത് .അതേസമയം കോൺഗ്രസിൽ ബിജു മാത്യൂസ് ഒഴികെ ഒരാളെങ്കിലും അവിശ്വാസം രേഖപ്പെടുത്തിയാൽ രാജി വയ്ക്കാമെന്നു പറഞ്ഞ സ്വതന്ത്ര മുന്നണി രാജി വയ്ക്കുമോ എന്നാണ് നിരീക്ഷകർ ഉറ്റു നോക്കുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ