Kerala

പാലാ മുനിസിപ്പൽ കൗൺസിൽ ഹാളും പരിസരവും CCTV നീരിക്ഷണത്തിലാക്കണം – പ്രതിപക്ഷം

Posted on

 

പാലാ നഗരസഭയിൽ വാഗ്വാദങ്ങളും സംഘർഷങ്ങളും മോഷണവും പതിവായ സാഹചര്യത്തിൽ യഥാർത്ഥ കുറ്റവാളികള കണ്ടെത്താൻ പോലീസിനെ സഹായിക്കുന്നതിന്നും നിരപരാധികളായ കൗൺസിലർമാരെയും ജീവനക്കാരയും സംശയത്തിൻ്റെ നിഴലിൽ നിന്ന് സംരഷിക്കുന്നതിനും കൗൺസിൽ ഹാൾ, ചെയർപേഴ്സൻ്റെ ചേമ്പർ പരിസര പ്രദേശങ്ങൾ എന്നിവടങ്ങളിൽ ആധുനിക CCTV ക്യാമറകൾ സ്ഥാപിക്കണമെന്ന് LDF പാർലമെൻററി പാർട്ടി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് ബിജു പാലു പടവൻ പറഞ്ഞു.

വോയിസ് ക്യാച്ച് ഉള്ള ക്യാമറകൾ സ്ഥാപിക്കുക വഴി കൗൺസിലിൽ എടുക്കുന്ന തീരുമാനങ്ങൾ മിനിട്ടി സിൽ മാറ്റി എഴുതി ചേർക്കുന്നത് ഒഴുവാക്കാനാകുമെന്നും ആദ്ദേഹം കൂട്ടി ചേർത്തു. ഇതിനായുള്ള അജണ്ട കൗൺസിലിൽ സമർപ്പിക്കുമെന്നും വലിയ സാമ്പത്തിക ബാധ്യതയില്ലാത്തതിനാൽ അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുമെന്നും അറിയിച്ചു.

യോഗത്തിൽ മുൻ ചെയർമാൻമാരായ ഷാജു തുരുത്തൻ, അഡ്വ ബെറ്റി ഷാജു, ജോസിൻ ബിനോ, ലീനാ സണ്ണി പുരയിടം, കൗൺസിലർമാരായ ജോർജുകുട്ടി ചെറുവള്ളി, റോയി ഫ്രാൻസീസ്, ജിജി ബൈജു, സനൽ ചോക്കാട്ടുപറമ്പിൽ, റൂബി ആൻ്റോ പടിഞ്ഞാറെക്കര, ടോമിൻ വട്ടമല തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version