Kerala

പതിനായിരം രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

Posted on

കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. ജില്ലാ പഞ്ചായത്ത് ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ നവീന്‍ രവിയാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. പതിനായിരം രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

ഇയാള്‍ക്കെതിരെ നിരന്തരം പരാതികള്‍ വന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ക്കെതിരെ വിജിലന്‍സില്‍ പരാതി ലഭിക്കുന്നത്. റോഡ് നിര്‍മാണത്തിന്റെ കോണ്‍ട്രാക്ടറുടെ ബില്ലുകള്‍ പാസാക്കുന്നതിനാണ് ഇയാള്‍ 10000 രൂപ ആവശ്യപ്പെട്ടത്.

ഒന്നരമാസത്തോളം തന്നെ ഓഫിസര്‍ നടത്തിച്ചു എന്നായിരുന്നു കോണ്‍ട്രാക്ടറുടെ പരാതി. ഇന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version