Kerala
കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് വിഷയം – കൗൺസിൽ വിളിക്കാൻ പ്രതിപക്ഷം നോട്ടീസ് നൽകി
പാലാ :മൂൻകൂർ നോട്ടിസ് നൽകി ഇന്ന് നിശ്ചയിച്ചിരുന്ന കൗൺസിൽ ചെയർപേഴ്സൺ മണികൂറുകൾക്ക് മുൻപ് മാറ്റി വച്ചത് കാരണം ഓട്ടോ തൊഴിലാളികളുടെ പ്രശ്നം ചർച്ച ചെയ്യാൻ സാധിച്ചില്ല. അജണ്ടയിൽ ഇല്ലായിരുന്നുവെങ്കിലും അഡീഷണലായി വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. കൗൺസിലിൽ എത് അജണ്ട വയ്ക്കണമെന്നത് ചെയർപേഴ്സൻ്റെ അധികാര പരിധിയിൽ വരുന്ന കാര്യമായതിനാൽ ഇനി എന്ന് അജണ്ട വയ്ക്കുമെന്ന് പറയാൻ സാധിക്കില്ല.
ഈ വിഷമം ഓട്ടോ തൊഴിലാളികൾ പ്രതിപക്ഷ കൗൺസിലർമാരുമായി പങ്കുവച്ചിരുന്നു. അതിൻ പ്രകാരം 1995ലെ മുനിസിപ്പൽ അക്ട് ചട്ടം 7 പ്രകാരം കൗൺസിൽ യോഗം വിളിച്ച് ചേർക്കാനാണ് 12 പ്രതി പക്ഷാംഗങ്ങൾ ഒപ്പിട്ട് സെക്രട്ടറിക്ക് കത്ത് നൽകിയിരിക്കുന്നത്.ഈ ചട്ടപ്രകാരം നിശ്ചിത സമയത്തിനകം കൗൺസിൽ വിളിച്ച് ചേർത്തില്ലങ്കിൽ ഒപ്പിട്ട കൗൺസിൽ അംഗങ്ങൾക്ക് മറ്റ് അംഗങ്ങൾക്ക് നോട്ടിസ് നൽകി കൗൺസിൽ വിളിച്ച് തീരുമാനം എടുക്കാമെന്നാണ് മുനിസിപ്പൽ അക്ട് ചട്ടം 7 പറയുന്നത് .
കൊട്ടാരമറ്റം സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളികളുടെ ആവശ്യവും അന്യാഷണത്തിൽ ന്യായവും പൊതുജന പ്രസക്തവും ആയതിനാലാണ് മുനിസിപ്പൽ Actപ്രകാരം നിയമപരമായ ഈ നടപടി പ്രതിപക്ഷം ഏകകണ്ഠമായി സ്വികരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ പറഞ്ഞു.