Kerala

മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം:പാലാ നഗരസഭാ കൗൺസിൽ വേണമെങ്കിൽ ടൗൺ ഹാളിലും കൂടാമായിരുന്നു

Posted on

പാലായിലെ കലാസ്വാദക കൂട്ടായ്മയായ മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റിയുടെ മുപ്പത്തിയൊന്നാമത് വർഷത്തെ പ്രവർത്തന പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം നിർവഹിച്ചു.പാലായിലെ എല്ലാ നഗരസഭാ കൗണ്സിലര്മാര്ക്കും  മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി ഷാളും പൂക്കളും നൽകി ആദരിച്ചു .വേണമെങ്കിൽ കൗൺസിൽ യോഗം ടൗൺഹാളിൽ നടത്താവുന്ന സ്ഥിതിയിൽ എല്ലാ കൗൺസിലർമാരും ഹാജരുണ്ടായിരുന്നു .മുൻ ചെയർപേഴ്‌സൺ മാർക്ക് ലഭിച്ച പൂക്കൾ ചെയർപേഴ്‌സൺ കൊച്ചു ദിയയ്‌ക്കു നൽകിയപ്പോൾ ഡിയയ്ക്കും കൗതുകം ;മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ചു രക്ഷാധികാരി ഡോ.സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തി.

പാലാ നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സ്വീകരണം നൽകി .വൈസ് ചെയർപേഴ്സൺ മായാ രാഹുൽ, സെക്രട്ടറി ബെന്നി മൈലാടൂർ,സോമശേഖരൻ തച്ചേട്ട്, കെ.കെ.രാജൻ,ബൈജു കൊല്ലംപറമ്പിൽ,ഷിബു തെക്കേമറ്റം, ഉണ്ണി കുളപ്പുറം, വി എം അബ്ദുള്ള ഖാൻ,ബേബി വലിയകുന്നത്ത്,വിജി ആർ.നായർ,വിനയകുമാർ മാനസ,ബഷീർ തേനമ്മാക്കൽ, മോനി വി ആദ്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. ഈ വർഷത്തെ ആദ്യ പരിപാടിയായി തിരുവനന്തപുരം നവോദയ അവതരിപ്പിച്ച സുകുമാരി എന്ന നാടകം അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version