Kerala

കൊലക്കേസ് പ്രതിയെ 6 ലിറ്റർ മദ്യവുമായി കോട്ടയം എക്സൈസ് പിടികൂടി

Posted on

 

കോട്ടയം :കൊലക്കേസ് പ്രതിയെ 6 ലിറ്റർ മദ്യവുമായി കോട്ടയം എക്സൈസ് പിടികൂടിതിരുവാർപ്പ് സ്വദേശി ഷാജി (51യെയാണ് കോട്ടയം എക്‌സൈസ് സംഘം മദ്യവിൽപ്പന നടത്തി കൊണ്ടിരിക്കുമ്പോൾ അറസ്റ്റ് ചെയ്തത്.

അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബി ആനന്ദരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.ഏതാനും ആഴ്ചകളായി ഇയാളുടെ നീക്കങ്ങൾ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു .

എം നൗഷാദ് , അഫ്സൽ കെ , സി.ഇ.ഒ മാരായ ദിപിഷ് കെ.സി , ഒ എ അരുൺലാൽ , യേശുദാസ് , അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി. എസ് സുരേഷ് , എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ,ഡ്രൈവർ അനസ് മോൻ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version