Kerala

ഭരണ കക്ഷിയിലെ പടല പിണക്കം :കൊട്ടാരമറ്റം ഓട്ടോ റിക്ഷ സ്റ്റാൻഡ് മാറ്റാൻ നീക്കം

Posted on

പാലാ :ഭരണ കക്ഷിയിലെ പടല പിണക്കം മൂലം ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്ന ഓട്ടോ റിക്ഷാ ക്കാരുടെ സ്റ്റാൻഡ് മാറ്റുവാൻ നീക്കം തകൃതി .കൊട്ടാരമറ്റം സ്റ്റാൻഡിലെ ഓട്ടോ റിക്ഷകൾ സിപിഐഎം ആഫീസിന്റെ മുമ്പിലായിരുന്നു പാർക്ക് ചെയ്തിരുന്നത് .എന്നാൽ അവിടെ വീതികുറവുമൂലം അപകടം നിത്യ സംഭവമായപ്പോൾ ഓട്ടോ റിക്ഷക്കാർ മുൻകൈയെടുത്ത് അവിടെ നിന്നും മാറ്റി .മുൻസിപ്പാൻ ബസ് ടെർമിനലിന്റെ ഒരു കോണിൽ പാർക്ക് ചെയ്തു നിത്യ വൃത്തി കഴിഞ്ഞും പോവുകയായിരുന്നു .

എന്നാൽ ഇത് കഴിഞ്ഞ കൗൺസിലിലെ ബിജു മാത്യൂസിന്റെ ഭരണ കക്ഷിക്കെതിരെയുള്ള സെല്ഫ് ഗോളിന്റെ പശ്ചാത്തലത്തിൽ ഈ സ്റ്റാൻഡ് ബിജു മാത്യൂസിന്റെ മൗന അനുവാദത്തോടെയാണെന്നു വരുത്തി തീർത്ത് ഓട്ടോ  റിക്ഷ സ്റ്റാൻഡ് അവിടെ നിന്നും മാറ്റിക്കാനാണ് ഇപ്പോൾ നഗരസഭയുടെ ഭാഗത്ത്  നിന്നും നീക്കം തുടങ്ങിയിരിക്കുന്നത് .അതിന്റെ ആദ്യ പരിപാടി എന്ന നിലയ്ക്ക് ;പോലീസിൽ ഓട്ടോ റിക്ഷ കാർക്കെതിരെ കേസ് കൊടുക്കുവാനും നീക്കമുണ്ട് .

ഓട്ടോ റിക്ഷ ഓടിച്ച് നിത്യ വൃത്തി കഴിയുന്നവരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുകയും ;തുടർന്ന് ജോലി ചെയ്യാൻ വയ്യാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്താണ് കൈയും കെട്ടി നോക്കിയിരിക്കില്ലെന്നു ഓട്ടോ തൊഴിലാളികൾ കോട്ടയം മീഡിയയോട് പറഞ്ഞു .ഭരണ കക്ഷിയിലെ പടല പിണക്കങ്ങൾ തീർക്കാൻ ഓട്ടോ റിക്ഷക്കാരെ കരുവാക്കേണ്ടെന്നും ഓട്ടോ തൊഴിലാളികൾ പറഞ്ഞു .കഴിഞ്ഞ കൗൺസിൽ യോഗത്തിൽ പാലായിൽ വന്നെത്തുന്നവർക്കു പ്രാഥമിക കൃത്യം നിർവഹിക്കാൻ കഴിഞ്ഞിട്ട് മതി വലിയ പദ്ധതികൾ(തൂക്കുപാലം ) നടപ്പിലാക്കുവാൻ എന്നും കൊട്ടാരമറ്റം കൗൺസിലർ ബിജു മാത്യൂസ് അഭിപ്രായപ്പെട്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version