Kottayam
സി. എസ്. ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച്. ആർ. ഡി. റ്റി. സെൻററിൽ വച്ച് നടത്തപ്പെട്ടു
മേലുകാവ് :സി. എസ്. ഐ കേരള റീജണൽ യുവജന നേതൃത്വ ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളിലായി മേലുകാവ്മറ്റം എച്ച്. ആർ. ഡി. റ്റി. സെൻററിൽ വച്ച് നടത്തപ്പെട്ടു . കൊച്ചിൽ മഹായിടവക ബിഷപ്പ് റൈറ്റ് .റവ. കുര്യൻ പീറ്റർ തിരുമേനി അധ്യക്ഷത വഹിച്ച ക്യാമ്പ് ദക്ഷിണേന്ത്യ സഭ ഡെപ്യുട്ടി മോഡറേറ്റർ അഭിവന്ദ്യ റൈറ്റ്. റവ. വി.എസ്. ഫ്രാൻസിസ് തിരുമേനി ഉദ്ഘാടനം ചെയ്തു. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി തിരുമേനി, മലബാർ മഹായടവക ബിഷപ്പ് റൈറ്റ് . റവ. ഡോ. റോയ്സ് മനോജ് തിരുമേനി,
കൊല്ലം കൊട്ടാരക്കര മഹായിടെ ബിഷപ്പ് റൈറ്റ്. റവ. ജോസ് ജോർജ് തിരുമേനി, സൗത്ത് കേരള മഹാടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. പ്രിൻസ്റ്റൻ ബെൻ തിരുമേനി, റൈറ്റ്. റവ. ഡോ. കെ.ജി. ദാനിയേൽ തിരുമേനി, അസ്വ. പ്രസിൻ ജോർജ്, റവ. ലിനോ എസ്. ജോൺ, റവ. പ്രദീപ് ജോർജ്, റവ. രാജേഷ് പത്രോസ്, റവ. പി. സി. മാത്യു കൂട്ടി, റവ. റ്റി.ജെ ബിജോയി, ഈസ്റ്റ് കേരളമഹായിടവക ഓഫീസേഴ്സ്, കേരള റീജിണൽ യുവജനപ്രസ്ഥാന ഭാരവാഹികളായ, റവ. ലിനോ എസ്. ജോൺ, ശ്രീ അലക്സ് പീറ്റർ, കുമാരി സ്നേഹ സോളമൻ, മഹാ ഇടവകകളിലെ യുവജനപ്രസ്ഥാന ജനറൽ സെക്രട്ടറി അച്ചൻമാർ, ബോർഡ് സെക്രട്ടറി അച്ചന്മാർ, യുവജന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ആറ് മഹായിടവകകളിലായിതിരഞ്ഞെടുക്കപ്പെട്ട 150 ൽപരം തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങൾ ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതാണ്. ശ്രി. ഷാൽ സോമൻ തിരുവനന്തപുരം, റവ. ഡോ. ബിനോയി പി. ജേക്കബ് എന്നിവർ “ഡെയർ ടു ലീഡ്”എന്ന വിഷയത്തെ അധികരിച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകി.
ലീഡേഴ്സ് ക്യാമ്പ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് അവസാനിക്കുന്നതാണ്.