Kottayam
മീനച്ചിൽ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കാത്തതിനെന്തിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി
പാലാ :മീനച്ചിൽ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കാത്തതിനെന്തിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി.മീനച്ചിൽ പഞ്ചായത്ത് താരതമ്യേന വരുമാനം കുറവുള്ള പഞ്ചായത്താണ്, ഇവിടെ സംസ്ഥാന സർക്കാരിൽ നിന്നും കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടുകൾ പോലും ഉപയോഗിക്കാതെ നഷ്‌ടപ്പെടുത്തുകയാണെന്ന് ബി.ജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ് കുറ്റപ്പെടുത്തി.
പഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതികൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി മീനച്ചിൽ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷോൺ.
അരവിന്ദൻ നിരവത്ത് അദ്ധ്യക്ഷത വഹിച്ചു, എസ് ജയസൂര്യൻ ഗ്രാമ പഞ്ചായത്ത് മെംബർമാരായ ശരത് കുമാർ, ബിജു സി ബി ,സതീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പാലിയേറ്റീവ് സംവിധാനം സാധാരണനിലയിൽ ആക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് സമരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.