Kerala
കുര്യാച്ചൻ (12)ഇറ്റലിയിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ 2027 ൽ വിശുദ്ധനായി പ്രഖ്യാപിച്ചിരുന്നേനെ :കുര്യാച്ചന്റെ സംസ്ക്കാര ചടങ്ങിൽ ആയിരങ്ങൾ അന്ത്യാളത്തേക്കു ഒഴുകി എത്തി
പാലാ :നിത്യതയിലേക്കു യാത്രയായ കുര്യാച്ചന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ .സമൂഹത്തിനു മാതൃകയായി ജീവിച്ച 12 വയസുള്ള കുര്യാച്ചൻ ഇറ്റലിയിലായിരുന്നു ജീവിച്ചിരുന്നതെങ്കിൽ 2027 ൽ തന്നെ വിശുദ്ധനായി തിരുസഭ പ്രഖ്യാപിക്കുമായിരുന്നു എന്ന് വചന സന്ദേശം നടത്തിയ ഫാദർ ജീവൻ കദളിക്കാട്ടിൽ അഭിപ്രായപ്പെട്ടു .
കുര്യാച്ചൻ അൾത്താര ശുശ്രുഷി ആയിരുന്നു .തനിക്ക് കാൻസർ രോഗമാണെന്നറിഞ്ഞിട്ടും 17 നു വരെ പള്ളിയിലെത്തി മുഴുവൻ കുർബാനയിൽ പങ്കെടുത്തു വിശുദ്ധ കുർബാന സ്വീകരിച്ചിരുന്നു .അൾത്താരയിൽ വളർന്ന കുട്ടിയാണ് നമ്മുടെ കുര്യാച്ചൻ.ഇറ്റലിയിലെ 145 കാരനായ കാർലോസ് അക്കൂട്ടീസിനെ പോലെയാണ് കുര്യച്ചന്റെ ജീവിതവും .കുര്യച്ചൻ നാടിനും ;വീടിനും ,രൂപതയ്ക്കും വിശ്വാസത്തിന്റെ പരിമളമാണ് നൽകിയത് .
കുട്ടികൾ അവധിക്കാലത്ത് കുർബാനയ്ക്കു പോകുവാൻ മടിക്കുമ്പോൾ എല്ലാ ദിവസവും കുർബാനയിൽ പങ്കെടുത്തിരുന്ന ആളാണ് കുര്യാച്ചൻ എന്ന അൾത്താരയിലൂടെ വളർന്ന കുട്ടി .മരണത്തിനു പോലും അവന്റെ ആത്മാവിനെ തൊടാനായില്ല .
കാർലോസ് എന്ന 15 വയസുള്ള വിശുദ്ധൻ രോഗങ്ങളെ മാര്പാപ്പയ്ക്കും ;തിരുസഭയ്ക്കും സമർപ്പിച്ച പോലെ നമ്മുടെ കുര്യാച്ചനും രോഗത്തെ ഈശോയ്ക്ക് സമർപ്പിച്ചു പ്രാര്ഥിക്കുകയായിരുന്നെന്നും അവിരാച്ചന്റെ മാതാപിതാക്കളും ,നാട്ടുകാരും കുര്യച്ചന്റെ ജനനം കൊണ്ട് പവിത്രമായ ഈ അന്ത്യാളം മണ്ണും ധന്യമായെന്നും ഫാദർ ജീവൻ കദളിക്കാട്ടിൽ പ്രസംഗ മദ്ധ്യേ പറഞ്ഞു .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ