Kerala

 ഗോവയിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് പവർ ഗെയിംസ് 2026 ൽ രാജേഷ് പി കൈമളും ;ഉണ്ണിരാജ് ചാമ്പ്യന്മാർ

Posted on

 

പഞ്ചഗുസ്തിയിൽ ഇന്ത്യക്കുവേണ്ടി 90 kg വിഭാഗത്തിൽ രണ്ടു മെഡലുകൾ കരസ്ഥമാക്കിയ പാലാ സ്വദേശി രാജേഷ് പി കൈമൾ.പാലാ നെച്ചിപുഴൂർ പ്രഭാകര കൈമളുടെ മകൻ ആണ്. ഇടതു കൈ സിൽവർ മെഡലും, വലതു കൈ വെങ്കലവും നേടിയ രാജേഷ് കൈമൾ നിരവധി തവണ നാഷണൽ Gold മെഡലിസ്റ്റ് ആണ്.ഇത്തവണത്തെ കോട്ടയം ജില്ലാ മത്സരത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയിരുന്നു.

ലോക മത്സരങ്ങളിൽ മുൻകാലങ്ങളിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിട്ടുണ്ടെങ്കിലും നടന്നില്ല. ഇത്തവണത്തെ മത്സരം ഇന്ത്യയിൽ ആയത് അനുഗ്രഹം ആയി. പാലായിലെ evo ഫിറ്റ്നസ് ജിമ്മിൽ ആണ് പ്രാക്ടീസ് ചെയ്യുന്നത്.

ഗോവയിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് പവർ ഗെയിംസ് 2026. പഞ്ചഗുസ്തി മത്സരത്തിൽ പാലാ ഏഴാച്ചേരി സ്വദേശി ഉണ്ണി രാജ് 80 kg വിഭാഗത്തിൽ വലതു കൈ വെങ്കലവും ഇടതു കൈ സിൽവർ മെഡലും നേടി. അഭിമാനകരം ഈ നേട്ടം.

ഉണ്ണിരാജ് മിസ്റ്റർ സൗത്ത് ഇന്ത്യ, മിസ്റ്റർ കേരള, 5 തവണ മിസ്റ്റർ കോട്ടയം ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയിട്ടുള്ള വ്യക്തിയുമാണ് .ഇവോ ഫിറ്റ്നസ് പാലാ, മരങ്ങാട്ടുപള്ളി ജിമ്മിന്റെ ഉടമസ്ഥനും, ട്രെയിനറും ആണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version