Kerala
കാലം വാർധക്യം നൽകി, മനസ്സ് യുവത്വം കാത്തു: ഊന്നുവടിയുടെ താങ്ങിൽ ഓർമ്മകളുടെ പടവുകൾ കയറി മുതിർന്നവർ
കടനാട്: സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ നടന്ന മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ ശ്രദ്ധേയമായി.എഴുപത് കഴിഞ്ഞ മുതിർന്നവരുടെ സംഗമത്തിൽ 150- ഓളം പേർ സംബന്ധിച്ചു. പ്രായമായവർ ഊന്നുവടിയുടെ ബലത്തിൽ എഴുപതും എൺപതും തൊണ്ണൂറും വയസ് പിന്നിട്ടവർ പടികൾ കയറിയിറണ്ടി.
പള്ളിയിൽ വികാരി ഫാ. ജോസഫ് പാനാമ്പുഴ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു കൂട്ടായ്മ. പാരീഷ് ഹാളിൽ നടന്ന സംഗമത്തിൽ വികാരി ഫാ. ജോസഫ് പാനാമ്പുഴ അധ്യക്ഷത വഹിച്ചു. ഡോ. ജോസ് ജയിംസ് സെമിനാർ നയിച്ചു. ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ, ഫാ ജോസഫ് ഉപ്പൻ മാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിവാഹത്തിൻ്റെ 50 വർഷം പിന്നിട്ട ഇരുപതിലധികം ദമ്പതികളേയും ഇടവകയിൽ ഏറ്റവും പ്രായമുള്ള രണ്ടു പേരേയും ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് ചർച്ച ,സ്നേഹ വിരുന്ന് എന്നിവയുമുണ്ടായിരുന്നു.