Kottayam

കൊഴുവനാൽ ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെന്റ് ജോൺ നെപുംസ്യാന്റെ തിരുന്നാളിന് കൊടിയേറി

Posted on

പാലാ :കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെന്റ് ജോൺ നെപുംസ്യാന്റെ കല്ലിട്ട തിരുന്നാളിന് കൊടിയേറി.ഇന്ന് വൈകിട്ട് 5 നു ഇടവക വികാരി ഫാദർ ജോസ് നെല്ലിക്കാത്തെരുവിലാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്.സഹ വികാരി ഫദ്രർ ജോൺ വയലിൽ കൈക്കാരൻമാരായ ജോ കോടി കുളം , ടോം ചൊള്ള മ്പുഴ . മാത്തുക്കുട്ടി വലിയപറമ്പിൽ, അലോഷ്യസ് തോണക്കര എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് ഫാദർ ജോർജ് അടിച്ചിയിലിന്റെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു .7 മണിക്ക് അമല കമ്മ്യൂണിക്കേഷന്സിന്റെ തച്ചൻ എന്ന ചരിത്ര നാടകവും അവതരിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version