Kerala
എസ്.എസ്.എൽ.സി: കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം; 1265 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്;17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി
കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം.ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത്. 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി (ആൺകുട്ടികൾ-392, പെൺകുട്ടികൾ-873).
പാലാ – 99.93 (2788ൽ 2786), കോട്ടയം-99.78(6772ൽ6757) കാഞ്ഞിരപ്പള്ളി 99.47 (4731ൽ 4706), കടുത്തുരുത്തി -99.82 (2795ൽ2790) എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിദ്യാഭ്യാസ ജില്ലതിരിച്ചുള്ള കണക്ക്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം: പാലാ -292, കാഞ്ഞിരപ്പള്ളി-324 ,കോട്ടയം- 461, കടുത്തുരുത്തി-188.