Kerala

ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്‍ലിം എൽ.പി സ്കൂളിലെ കെ.ജി ക്ലാസ് പഠനം ഇനി ശീതീകരിച്ച ക്ലാസ് മുറികളിൽ

Posted on

ഈരാറ്റുപേട്ട ഗവൺമെന്റ് മുസ്‍ലിം എൽ.പി സ്കൂളിലെ കെ.ജി ക്ലാസ് പഠനം ഇനി ശീതീകരിച്ച ക്ലാസ് മുറികളിൽ ശീതീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫിന്റെ നേതൃത്വത്തിൽ അധ്യാപകരുടേയും പി.ടി.യുടേയും ശ്രമഫലമായാണ് ആറ് ക്ലാസ് മുറികളിൽ എയർ കണ്ടീഷണർ ഘടിപ്പിക്കാനാവശ്യമായ ഫണ്ട് കണ്ടെത്തിയത്. ഉദ്ഘാടന ചടങ്ങിൽ ഹെഡ് മാസ്റ്റർ മാത്യു കെ. ജോസഫ് സ്വാഗതം പറഞ്ഞു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബീമാ നാസർ, കൌൺസിലർമാരായ നസീറ ടീച്ചർ, അമീൻ പിട്ടയിൽ, എ.ഇ.ഒ ഷംലാ ബീവി, മുൻ ഹെഡ് മാസ്റ്റർ പി.വി. ഷാജിമോൻ, പി.ടി.എ. പ്രസിഡന്റ് തൽഹത്ത് മാളിയേക്കൽ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version