Kerala

മിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനവുമായിവിജയ്

Posted on

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനവുമായിവിജയ്.സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക വനിതാ സുരക്ഷാ സ്ക്വാഡ് രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗത്തിലായിരുന്നു വിജയ് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയത്. “എന്റെ സർക്കാർ പൂർണ സുതാര്യതയോടെയായിരിക്കും പ്രവർത്തിക്കുക. ജനങ്ങളുടെ ഒരു ചില്ലിക്കാശ് പോലും ഞാൻ തൊടില്ല. അഴിമതിയെക്കുറിച്ചുള്ള ആശങ്കകള്‍ ജനങ്ങള്‍ക്ക് മാറ്റിവെക്കാം,എന്നാണ് വിജയ് പറഞ്ഞത്.

സത്യപ്രതിഞ്ജ വാചകം എഴുതി വായിക്കാതെ സി. ജോസഫ് എന്ന് വിജയ് പറഞ്ഞതും ഏറെ കയ്യടി നേടി.വിജയ്ക്കൊപ്പം ഒരു വനിത അടക്കം 9 പേരും സത്യ പ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു.ടി വി കെ യുടെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായാണ് സെൽവി എസ്. കീർത്തന എന്ന 29 കാരി ശിവകാശിയിൽ നിന്നും വിജയിച്ച് മന്ത്രിസഭയിൽ എത്തിയിരിക്കുന്നത്.വിജയ്​യുടെ മാതാപിതാക്കളും, നടി തൃഷ അടക്കമുള്ളവരും ചടങ്ങിനെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version