Kerala

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ എസ്‌കലേറ്റർ തിരിച്ചു കറങ്ങി ;യാത്രക്കാർക്ക് പരിക്ക്

Posted on

തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ എസ്‌കലേറ്റർ തിരിച്ചു കറങ്ങി ;യാത്രക്കാർക്ക് പരിക്ക് .10 മണിയോടെയായിരുന്നു സംഭവം. വഞ്ചിനാട് എക്‌സ്പ്രസിൽ വന്ന യാത്രക്കാർക്കാണ് തെറിച്ചുവീണ് പരിക്കേറ്റത്. ട്രെയിനിറങ്ങി ജോലിസ്ഥലങ്ങളിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു പലരും. ഇതിനിടയിൽ അപ്രതീക്ഷിതമായി എസ്‌കലേറ്റർ പിന്നിലേക്ക് കറങ്ങുകയായിരുന്നു. പരിഭ്രാന്തിക്കിടയിൽ ചിലർ വീണു.

ഉടൻ തന്നെ ഇത് നിർത്താനായതിനാലാണ് വൻ അപകടം ഒഴിവായതെന്ന് യാത്രക്കാർ പറയുമ്പോൾ ഈ സാധ്യത തള്ളിയാണ് റയിൽവേ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.പ്രാഥമിക സാങ്കേതിക വിലയിരുത്തൽ പ്രകാരം, വഞ്ചിനാട് എക്സ്പ്രസ് എത്തിയതിന് പിന്നാലെ എസ്‌കലേറ്ററിൽ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. ഈ സമയത്ത് ആരോ എമർജൻസി സ്റ്റോപ്പ് ബട്ടൺ അമർത്തിയതാണ് എസ്‌കലേറ്റർ പെട്ടെന്ന് നിൽക്കാൻ കാരണമായതെന്ന് റെയിൽവേ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version