Kerala
വേണ്ടാ എന്ന് പറഞ്ഞാൽ വേണ്ട അത്ര തന്നെ :ഇറക്കിയ മദ്യം തിരിച്ചെടുപ്പിച്ച് തിരുവല്ല എം എൽ എ അഡ്വ വർഗീസ് മാമൻ
തിരുവല്ല : ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അടച്ച, വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും സമീപത്തായി , തിരക്കേറിയ എംസി റോഡിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ബീവറേജ് ഔട്ട്ലെറ്റ് അതേ സ്ഥലത്ത് വീണ്ടും തുറക്കാൻ ഉള്ള നീക്കം തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ തടഞ്ഞു.
തിരുവല്ല റവന്യൂ ടവറിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം മാസങ്ങൾക്ക് മുമ്പ് തിരുമൂലപുരം ജംഗ്ഷന് സമീപം എംസി റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചില്ലെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടർന്ന് അടയ്ക്കുകയും ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇവിടെ ആരംഭിക്കുകയില്ല എന്ന് ഉറപ്പു നൽകിയിരുന്നതും ആണ്. ഇതിന് വിരുദ്ധമായിട്ടാണ് ഇന്ന് വീണ്ടും തുറക്കാനുള്ള നീക്കം നടന്നത്. ഇതറിഞ്ഞ ഉടൻതന്നെ സംഭവ സ്ഥലത്ത് എത്തിയ തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ എത്രയും വേഗം ഇത് അടച്ചു പൂട്ടണമെന്ന് ശക്തമായ നിലപാടെടുത്തു.
തുടർന്ന് ഇറക്കിവെച്ച മദ്യം തിരികെ പുളിക്കീഴ് ബിവറേജ് ഗോഡൗണിലേക്ക് കൊണ്ടുപോയി. എംഎൽഎ യോടൊപ്പം നഗരസഭ ചെയർപേഴ്സൺ ലേഖ എസ്, സിസ്റ്റർ അലീന എസ്ഐസി, കൗൺസിലർമാരായ സണ്ണി മനയ്ക്കല്‍, ഫിലിപ്പ് ജോർജ്, അനീഷ് കുമാർ, റേച്ചൽ ലെജു, സാറാമ്മ ഫ്രാൻസിസ്, വർഗീസ് ജോൺ, ലാൽ നന്ദാവനം, സി.എൻ രാജേഷ്, പി എം അനീര്‍, തോമസ് മാത്യു, വി ആർ രാജേഷ്, രതീഷ് പാലിയിൽ, അഭിലാഷ് വെട്ടിക്കാടൻ, ലെജു സക്കറിയ,സോജാ കാർഡോസ് എന്നിവർ നേതൃത്വം നൽകി.