Kerala

മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ രാവിലെ ജോലിക്കെത്തിയ ജീവനക്കാർ കണ്ടത് പഞ്ചിങ് മെഷീനിനുള്ളിൽ മലമ്പാമ്പിനെ

Posted on

മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ രാവിലെ ജോലിക്കെത്തിയ ജീവനക്കാർ പഞ്ചിങ് മെഷീനിനുള്ളിൽ മലമ്പാമ്പിനെ കണ്ട് ഭയന്നു. മൂവാറ്റുപുഴ കടാതിയിലെ ഷോറൂമിലാണ് സംഭവം. പഞ്ച് ചെയ്യാനായി മെഷീനിനടുത്തെത്തിയപ്പോഴാണ് അതിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന മലമ്പാമ്പിൻ കുഞ്ഞിനെ ജീവനക്കാർ ശ്രദ്ധിച്ചത്.

പാമ്പിനെ കണ്ടതോടെ ജീവനക്കാർ പഞ്ച് ചെയ്യാതെ മാറിനിന്നു. തലേദിവസം ഓഫീസ് അടയ്ക്കുന്നത് വരെ പാമ്പ് അവിടെ ഉണ്ടായിരുന്നില്ലെന്നും രാത്രിയിൽ മെഷീനിനുള്ളിലെ ചൂട് തേടി പാമ്പ് കയറിയതാകാമെന്നുമാണ് നിഗമനം. വിവരമറിഞ്ഞെത്തിയ ഷെയ്ഖ് മുഹ്യുദ്ദീന്റെ നേതൃത്വത്തിലുള്ള സർപ്പ വൊളന്റിയർമാർ പാമ്പിനെ സുരക്ഷിതമായി മെഷീനിൽ നിന്നും മാറ്റി. ഇതിന് ശേഷമാണ് ഷോറൂമിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version