Kerala

തൊഴിലാളികൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റപ്പെടാതെ വരുമ്പോഴാണ് തൊഴിൽ മേഖലയിൽ ബങ്കാളികളുടെ കടന്നു കയറ്റം നടമാടുന്നത് :ജോസുകുട്ടി പൂവേലി 

Posted on

പാലാ :തൊഴിലാളി ദിനത്തിൽ സ്വയം വിമർശനവുമായി പാലായിലെ കെ ടി യു സി (എം) നേതാവ് ജോസുകുട്ടി പൂവേലിൽ .തൊഴിലാളികൾ അവരുടെ ഉത്തരവാദിത്വം നിറവേറ്റപ്പെടാതെ വരുമ്പോഴാണ് തൊഴിൽ മേഖലയിൽ ബങ്കാളികളുടെ കടന്നു കയറ്റം നടമാടുന്നത് എന്നാണ്  മെയ് ദിന പതാക ഉയർത്തി കൊണ്ട് ജോസുകുട്ടി പൂവേലിൽ അഭിപ്രായപ്പെട്ടത്.

ബ്ലൂമൂൺ ജങ്ഷനിൽ നടന്ന പതാക ഉയർത്തലിൽ പാലായിൽ വ്യത്യസ്ത തൊഴിൽ മേഖലകളിൽ നിന്നായി നൂറു കണക്കിന് തൊഴിലാളികൾ പങ്കെടുത്തു .ബംഗാളികൾ മൂലം തൊഴിൽ നഷ്ടപ്പെടുന്നു എന്ന് വിലപിക്കുമ്പോൾ നമ്മളെല്ലാവരും സ്വയം വിമര്ശനപരമായും ചിന്തിക്കേണ്ടതുണ്ട്.നമ്മൾ ചെയ്യുന്ന തൊഴിലിനോട് ഉത്തരവാദിത്വം പുലർത്തുന്നുണ്ടോ എന്നും ചിന്തിക്കണം ,നമ്മൾ പരാജയപ്പെട്ടിടത്തുനിന്നാണ് ബംഗാളി വിജയിക്കുന്നതെന്നും നാം മറക്കരുതെന്നും ജോസുകുട്ടി പൂവേലി ഓർമ്മിപ്പിച്ചു .

ഇന്ന് കട്ടൻസ് മേഖലയിൽ പോലും ബംഗാളി നിരന്നു കഴിഞ്ഞു ;കട്ടൻസ് തച്ച് പണിക്കും ;ബാർബർ ഷോപ്പ് പോലും ബംഗാളി നടത്തുന്ന രീതിയിലേക്ക് മാറുമ്പോൾ നമ്മുടെ തൊഴിൽ സംസ്ക്കാരവും പുനർ വിചിന്തനം നടത്തേണ്ടതുണ്ടെന്നു പൂവേലി ജോസുകുട്ടി അഭിപ്രായപ്പെട്ടു .  ടോബിൻ കെ അലക്സ് ;ഷാജു തുരുത്തേൽ ;ബിജു പാലൂപ്പടവിൽ ;ടോമി മൂലയിൽ എന്നിവർ മെയ്‌ദിന സന്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version