Kerala
സി എസ് ഡി എസ് പ്രവർത്തകർ കൊട്ടാരമറ്റത്ത് കേന്ദ്രീകരിക്കുന്നു :ബസ്സ് സർവീസ് തടയുമെന്ന് സി എസ് ഡി എസ്
പാലായിൽ ഹർത്താൽ ശാന്തമായി മുന്നേറുന്നു .കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തുന്നുണ്ട് .എന്നാൽ കൊട്ടാരമറ്റം സ്റ്റാൻഡിൽ ബസുകൾ സർവീസ് നിർത്തിയിരിക്കുകയാണ് .രാവിലെ തന്നെ സി എസ് ഡി എസ് പ്രവർത്തകർ കൊട്ടാരമറ്റത്ത് കേന്ദ്രീകരിച്ചിട്ടുണ്ട് .
രാവിലെ തന്നെ ഗതാഗതം സ്തംഭിപ്പിക്കുമെന്നു സി എസ് ഡി എസ് ഭാരവാഹികൾ കോട്ടയം മീഡിയയോട് പറഞ്ഞു .എം ഐ ലൂക്കോസ് (സംസ്ഥാന സമിതിയംഗം) ;ജോബി ഫിലിപ് (കൊഴുവനാൽ മണ്ഡലം പ്രസിഡണ്ട്) ;അപ്പച്ചൻ (താലൂക്ക് സെക്രട്ടറി) ;ഇ ഡി സെബാസ്ററ്യൻ (താലൂക്ക് കമ്മിറ്റിയംഗം )എന്നിവർ സന്നിഹിതരായിരുന്നു .