Kerala

പാലായെ ഭയപ്പെടുത്തിയ പുലി നഗരസഭയിലെത്തിയപ്പോൾ പാക്കാനായി (കാട്ടുപൂച്ച)

Posted on

പാലാ: പാലായിൽ കഴിഞ്ഞ ദിവസം പുലിയിറങ്ങിയെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ ഇന്ന് ചേർന്ന നഗരസഭാ യോഗത്തിൽ അഭ്യൂഹം  പ്രചരിച്ച വാർഡിലെ മെംബർമാർ തന്നെ പുലിയല്ല പാക്കാനാണ് (കാട്ട് പൂച്ച )എന്ന് സ്ഥിരികരിച്ചു.

കൊട്ടാരമറ്റം വാർഡ് മെംബർ ബിജു മാതൃൂസാണ് പുലിയല്ല അത് പാക്കാനാണ് എന്ന് സ്ഥിരികരിച്ചത്. ഉടനെ വെള്ളാപ്പട് മെംമ്പർ ലീന സണ്ണിയും അത് ശരിവച്ചു .ഞാൻ പുലിയാണെന്നു പറഞ്ഞിട്ടില്ല എന്ന് അവർ പറയുകയും ചെയ്തു .ചെറിയ പട്ടികുഞ്ഞിനെ കടിച്ചു കൊണ്ടുണ് പോകുന്നത് കണ്ടു എന്ന് ചിലർ പ്രചരിപ്പിചതാണ് പുലിയായി തെറ്റിദ്ധരിക്കപ്പെട്ടതു .

പുലിയെന്ന അഭ്യൂഹം പ്രചരിച്ചപ്പോൾ നാട്ടുകാർ ഭയന്നിരുന്നു.രാത്രി കാലങ്ങളിൽ പുറത്തിറങ്ങാനും ജനങ്ങൾ ഭയപ്പെട്ടു .അടിക്കാട് വെട്ടിത്തെളിക്കണമെന്ന ആവശ്യവും ശക്തമായുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version