Kerala

സമുദായം ഒന്നിച്ചു നിന്നാൽ ഏത് ഭീക്ഷണിയെയും അതി ജീവിക്കാം. മാർ കല്ലറങ്ങാട്ട്

Posted on

 

പാലാ : അഭിഷിക്തരെ അധിക്ഷേപിക്കുന്നത് ശരിയല്ലന്നും സമുദായം ഒന്നിച്ചു നിന്നാൽ എല്ലാ ഭീക്ഷണികളെയും അതിജീവിക്കാം എന്നും മാർ കല്ലറങ്ങാട്ട് . സീറോ മലബാർ സഭയുടെ ഔദ്യോഗീക അൽമായ സംഘടനായ കത്തോലിക്ക കോൺഗ്രസിൻ്റെ നൂറ്റി എട്ടാം ജന്മദിന സമ്മേളനം പൈക സെ. ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോൺഗ്രസ് സഭയുടെ ശബ്ദമാണെന്നും സംഘടന സമുദായത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നൂറ്റിയെട്ടു വർഷം പൊതു സമൂഹത്തിൻ്റെ വളർച്ചയിൽ കത്തോലിക്കാ കോൺഗ്രസ് നടത്തിയ വിലപ്പെട്ട സംഭാവനകളെ ആർക്കും തമസ്കരിക്കാൻ ആവില്ല. സഭയും സമുദായവും പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം കത്തോലിക്ക കോൺഗ്രസ് ശക്തമായ പ്രതിരോധം തീർത്തിട്ടുണ്ട്. സംഘടനയുടെ ആദ്യകാല നേതാക്കൾ മുതൽ പ്രതിസന്ധികളെ നേരിട്ടത് അദ്ദേഹം അനുസ്മരിച്ചു. സമുദായത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ വിലപ്പോവുകയില്ല. ചരിത്രപരമായ ആവശ്യമാണ് കത്തോലിക്ക കോൺഗ്രസ്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരങ്ങൾ പങ്കെടുത്ത റാലിയോടെയാണ് സമ്മേളനം ആരംഭിച്ചത്.

സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഭിന്നിപ്പിച്ചു അതിൽനിന്ന് നേട്ടം കൊയ്യാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്നും വിഭജനവും തീവ്രവാദവുമല്ല സാഹോദര്യവും സഹവർത്തിത്തവുമാണ് കത്തോലിക്ക കോൺഗ്രസിന്റെ മുഖമുദ്ര എന്നും മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു. സംഘടനക്കെതിരെ നിരന്തരമായി കള്ളത്തരങ്ങൾ പ്രചരിപ്പിക്കുന്നവരെ അവഗണിക്കുന്നതായി ജന്മദിന സന്ദേശം നൽകിയ രൂപത ഡയറക്ടർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ പറഞ്ഞു.

രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധരി അധ്യക്ഷത വഹിച്ച യോഗത്തിൽ
ജോസ് വട്ടുകുളം ഫാ ജോസ് നെല്ലിക്കാതെ രുവിൽ, ഫാ. മാത്യു വാഴക്കപ്പാറ , ജനറൽ കൺവീനർ രാജേഷ് പാറയിൽ, ജോയി കണിപറമ്പിൽ, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളംമാക്കൽ, ജോൺസൺ ചെറുവള്ളി, സിന്ധു ജയ്‌ബു , സാബു പൂണ്ടിക്കുളം , ടോമി കണ്ണീറ്റുമ്യാലിൽ , ബെന്നി കിണറ്റുകര, ജോബിൻ പുതിയടത്തു ചാലിൽ, ലിബി തമ്പി , ബെല്ലാ സിബി , ജോർജ് മണിയങ്ങാട്ട്, ജോണി കുന്നപ്പള്ളിൽ, സെബാസ്റ്റ്യൻ കുന്നപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version