Kerala

രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ചത് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം

Posted on

രാത്രി ബൈക്കിൽ പോകുകയായിരുന്ന യുവാക്കളുടെ മേൽ പതിച്ചത് ഐഎസ്ആർഒയുടെ അന്തരീക്ഷ പഠന ഉപകരണം. ജനവാസ മേഖലയിൽ പതിച്ച മോട്ടോർ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉപകരണം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപമാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ബൈക്ക് യാത്രികരുടെ പുറത്ത് ഉപകരണം പതിക്കുകയായിരുന്നു. ഉപകരണത്തിനു ഭാരം ഇല്ലാത്തതിനാൽ പരുക്കേറ്റില്ല.

ഹൈഡ്രജൻ ബലൂണിൽ സഞ്ചരിച്ചിരുന്ന ഉപകരണം ബലൂൺ പൊട്ടിയാണ് നിലത്ത് പതിച്ചത്. സംഭവത്തെ തുടർന്ന് ബൈക്ക് യാത്രികർ വാഹനം നിർത്തി പരിശോധിക്കുമ്പോൾ അതിന്റെ മോട്ടർ പ്രവർത്തിക്കുന്നതായി കണ്ടെത്തി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പരിഭ്രാന്തിയിലായി.

സ്ഥലത്തെത്തിയ പള്ളിക്കൽ പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഐഎസ്ആർഒ എന്നും പൊട്ടിത്തെറി,അപകടം എന്നിവ ഉണ്ടാക്കില്ല എന്ന് ഇംഗ്ലിഷിൽ എഴുതിയിരിക്കുന്നത് കണ്ടതോടെയാണ് പരിഭ്രാന്തി മാറിയത്. അന്തരീക്ഷത്തെ കുറിച്ചും കാലാവസ്ഥ,കാറ്റ്,മഴ,ഇടി,മിന്നൽ ന്യൂനമർദം എന്നിവയെ കുറിച്ച് അറിയാൻ ഐഎസ്ആർഒ എല്ലാ മാസവും ഹൈഡ്രജൻ നിറച്ച ബലൂണിൽ ഇത്തരത്തിൽ യന്ത്രം അന്തരീക്ഷത്തിൽ അയയ്ക്കാറുണ്ട് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version