Kerala

സംസ്ഥാനത്ത് വർധിച്ചു വരുന്ന ചൂട്, പാമ്പുകടി തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും

Posted on

സംസ്ഥാനത്ത് വർധിച്ചു വരുന്ന ചൂട്, പാമ്പുകടി തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും. ഉഷ്ണതരം​ഗവുമായി ബന്ധപ്പെട്ട സാഹചര്യം യോ​ഗം വിലയിരുത്തും. രാവിലെ 11 മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുക.

ഇന്ന് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും (ശനിയാഴ്ച, ഞായറാഴ്ച) താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version