Crime

തിരുവനന്തപുരത്തെ ബാറിൽ വച്ച് ദേശീയ കബഡി താരത്തിന് കുത്തേറ്റു

Posted on

തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപമുള്ള ബാറിൽ ദേശീയ കബഡി താരത്തിന് കുത്തേറ്റു. ദേശീയ കബഡി താരം അമൽജിത്തിനാണ് കുത്തേറ്റത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.

റൂബി ബാറിലെ റൂഫ് ടോപ്പിൽ അമൽജിത്തും സുഹൃത്തും എത്തിയിരുന്നു. മറ്റൊരു ടേബിളിലുള്ള ആറംഗ സംഘത്തിലെ ചിലർ ഇവരെ ഭീഷണിപ്പെടുത്തി. തുടർന്ന് ഒരാൾ ബിയർ കുപ്പി കൊണ്ട് അമൽജിത്തിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതിനിടെ പൊട്ടിയ കുപ്പി ഉപയോഗിച്ച് ഒരാൾ അമൽജിത്തിൻ്റെ മുതുകിൽ കുത്തി. ഇതേസമയം മറ്റൊരാൾ അമൽജിത്തിനെ ചവിട്ടിവീഴ്ത്തി. മേശയിൽ ഇടിച്ചുള്ള വീഴ്ചയിൽ അമൽജിത്തിൻ്റെ നട്ടെല്ലിന് പൊട്ടലേറ്റു. പൊലീസ് എത്തിയാണ് അമൽജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തലയിൽ ആറും മുതുകിൽ ഒൻപത് സ്റ്റിച്ചുകളും ഉണ്ട്. യാതൊരു മുൻ പരിചയവും ഇല്ലാത്തവർ പ്രകോപനം ഒന്നുമില്ലാതെയാണ് ആക്രമിച്ചതെന്ന് അമൽജിത്ത് പറയുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version