Kerala

ഈരാറ്റുപേട്ടയിലെ മത സൗഹാർദ്ദം :അരുവിത്തുറ വല്യച്ഛന്റെ പ്രദക്ഷിണത്തിന് ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ വി പി നാസറിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ വരവേൽപ്പ് നൽകി

Posted on

ഈരാറ്റുപേട്ട: അരുവിത്തുറ സെൻ്റ് ജോർജ് ഫോറോനപള്ളി തിരുനാളിന്റെ ഭാഗമായു ള്ള ബുധനാഴ്ചത്തെ നഗര പ്ര ദക്ഷിണഘോഷയാത്രയ്ക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ് ഷനിൽ നഗരസഭ ചെയർപേഴ് സൻ അഡ്വ.വി.പി.നാസറി ന്റെ നേതൃത്വത്തിൽ കൗൺസിലർന്മാർ ഹൃദ്യമായ വര വേൽപ്പ് നൽകി മതസൗഹാർ ദ്ദത്തിന് മാതൃക സൃഷ്ടിച്ചു.

അരുവിത്തുറ പള്ളി വികാരി ഫാദർ മാത്യു ചന്ദ്രകുന്നേലിനെ നഗരസഭ ചെയർപേഴ്സൺ അഡ്വ.വി.പി.നാസർ പൊന്നാട അണിയിച്ചു സ്വീകരിച്ചു

കൗൺസിലന്മാരായ അമീൻ പിട്ടയിൽ ,കെ.സുനിൽ കുമാർ, അഫ്സൽ വെള്ളൂപ്പറമ്പിൽ ,അൻവർ അലിയാർ ,ജയിംസ് കുന്നേൽ ,സവാദ് ഇഞ്ചക്കാടൻ ,റാസി കൂറുമുളന്തടംവ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് എ.എം.എ.ഖാദർ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version