Kerala

കട്ടിങ്ങിൽ വീണാൽ കാറ്റ് പോകും ; മൂന്നടിയോളം താഴ്ചയുള്ള കട്ടിംഗ് കാൽ നടക്കാർക്കും ;ഇരുചക്ര വാഹനങ്ങൾക്കും ഭീഷണിയാവുന്നു

Posted on

പാലാ.ഏറ്റുമാനൂര്‍ പ്രധാന മെയിന്‍ റോഡു സൈഡില്‍ മുത്തോലി ഭാഗത്ത്  അപകടക്കെണിയായി  വലിയ കട്ടിങ്ങ് .നൂറ്  കണക്കിനു വാഹനങ്ങള്‍ ഓടുന്നതും  ,ഗവ.ടെക്നിക്കല്‍ ഹൈസ്ക്കൂള്‍ ,ബ്രില്യന്റ്  ,എന്നീ സ്ഥാപനങ്ങളിലെ നൂറ്‌ കണക്കിനു കുട്ടികളും സഞ്ചരിക്കുന്ന റോഡിന്‍റെ സൈഡിലാണ് വലിയ കട്ടിങ്  നില നില്‍ക്കുന്നത്.

മൂന്നു അടിയോളം താഴ്ചയിലുള്ള കട്ടിങ്ങ് ജിവിനു വരെ ഭീഷണിയായിരിക്കുയാണ്.ഇവിടെ വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ വാഹനങ്ങള്‍ താഴേയ്ക്കു വീഴാനുള്ള സാധൃത ഏറെയാണ്.ടൂ വീലറുകൾ പലതും വീണ് പറിയ്ക്കു പറ്റുന്നുണ്ട് .

ഇരുചക്രവാഹനങ്ങള്‍ ,മറ്റ് അനേകം വാഹനങ്ങള്‍ ,ഓടുന്നതും  ,തദ്ദേശവാസികളും ,മറ്റ് കാല്‍നടക്കാര്‍ക്കു സുരക്ഷിത്വം നല്‍കുന്നതിനും, കട്ടിങ്ങ് നീക്കം ചെയ്യുന്നതിനും ,ആവശൃമായ് മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നു പാലാ പൗരാവകാശ സമിതി പ്രസിഡണ്ട്  ജോയി കളരിക്കല്‍ ആവശൃപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version