Kerala
കെഴുവങ്കുളത്തേ ഹോസ്റ്റലിൽ മരിച്ച വനിതാ ഡോക്ടറുടെ മൃത സംസ്ക്കാരം ഇന്ന്
പാലാ: ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ വനിത ഡോക്ടറെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ – 30 ) ആണ് മരിച്ചത്.
ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ഹോസ്റ്റൽ മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ആത്മഹത്യ ആകാം എന്നു പോലീസ് സംശയിക്കുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.കുടുംബ പ്രശ്നമാണ് മരണകാരണം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം വി രംഗനാഥിന്റെയും റിട്ട. തഹസീൽദാർ സതിയമ്മയുടെയും മകളാണ് ഡോ. ഷേബ ( ലക്ഷ്മി ആർ പണിക്കർ )
ഭൗതിക ശരീരം ഏപ്രിൽ 20 തിങ്കൾ രാവിലെ 8.30 ന് പത്തനംതിട്ട വലഞ്ചുഴിയിലുള്ള സ്വന്തം വീട്ടിൽ കൊണ്ടുവരും. തുടർന്ന് 9.45 ന് കുളനട യിലുള്ള ഭർതൃ വസതിയിലേക്ക് കൊണ്ടുപോകും.
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (20-04-2026) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ച്, രണ്ട് മണിക്ക് ഉള്ളന്നൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംസ്കരിക്കും.