Kerala

കോട്ടയം ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ വിഷുച്ചന്തകളില്‍ 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു

Posted on

 

കോട്ടയം: ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തിയ വിഷുച്ചന്തകളില്‍ 42 ലക്ഷം രൂപയുടെ വിറ്റുവരവ് ലഭിച്ചു.78 സി.ഡി.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 10 മുതല്‍ 14 വരെയാണ് വിഷുച്ചന്തകള്‍ സംഘടിപ്പിച്ചത്.

വിഷുക്കാല ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക വിപണനമേളകള്‍ ഒരുക്കി. പായസമേളയും വിഷുക്കിറ്റുകളുമായിരുന്നു മേളയിലെ പ്രധാന ആകര്‍ഷണം.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കൊപ്പം വിഷരഹിത പച്ചക്കറികള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, ചമ്മന്തിപ്പൊടികള്‍, അച്ചാറുകള്‍ എന്നിവയ്ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. കണിക്കൊന്നപ്പൂവിനും വിവിധ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയ വിഷുക്കിറ്റുകള്‍ക്കും
ആവശ്യക്കാര്‍ ഏറെയായിരുന്നെന്ന്കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version