Kerala
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം ഡോക്ടറുടെ വീട്ടിൽ കയറി കാറിനു തീവച്ച വയോധികൻ മരിച്ചു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു സമീപം ഡോക്ടറുടെ വീട്ടിൽ കയറി കാറിനു തീവച്ച വയോധികൻ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. ഡോക്ടറുടെ വീട്ടിലെ മുൻ കെയർടേക്കറായ ചെങ്ങളം സ്വദേശി ചെല്ലപ്പനാ(87)ണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം.
കോട്ടയം മെഡിക്കൽ കോളേജ് ഗാന്ധിനഗർ പെട്രോൾ പമ്പിന് എതിർവശം അഞ്ചേരി ഗാർഡൻസിൽ ഡോ.ജയകുമാറിന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറാണ് ഇന്നലെ തീവച്ചു നശിപ്പിച്ചത്.
വീട്ടു മുറ്റത്ത് അതിക്രമിച്ചു കയറിയ ശേഷം കാറിലും, ശരീരത്തിലും പെട്രോൾ ഒഴിച്ച ശേഷം ഇദ്ദേഹം തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിൽ കഴിഞ്ഞിരുന്ന ഇദ്ദേഹം വൈകുന്നേരത്തോടെ മരിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുണ്ട്.