Kerala

കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടാം വാർഡിൽ(സർജറി വാർഡ്) വെള്ളമില്ലാതായിട്ട് 12 മണിക്കൂർ പിന്നിട്ടു;അധികാരികളോട് പറഞ്ഞപ്പോൾ ഇപ്പ ശര്യാക്കി തരാമെന്നു മറുപടി

Posted on

കോട്ടയം :ഒടിവും ചതവുമുള്ള രോഗികൾക്ക് ഇപ്പോൾ പ്രാഥമിക കൃത്യത്തിനു പോലും വെള്ളമില്ലാതായിട്ടു ഇപ്പോൾ 12 മണിക്കൂർ പിന്നിട്ടു .കോട്ടയം മെഡിക്കൽ കോളേജ്  ഹോസ്പിറ്റലിൽ 2- )0 വാർഡിൽ (പുതിയ ബിൽഡിംഗ്‌ സർജറി വാർഡ് )ഇന്നലെ ഉച്ച മുതൽ കുടിവെള്ളമോ, മലമൂത്ര വിസർജനത്തിന്  ആവശ്യമായ വെള്ളമോ ലഭിക്കുന്നില്ല,

കിടപ്പ് രോഗികളും കൂട്ടിരിപ്പുകാരും വളരെ ബുദ്ധിമുട്ടുകയാണ്. സർജറി കഴിഞ്ഞ രോഗികളാണ് കൂടുതലും. MCH അധികാരികളെ വിളിച്ചപ്പോൾ  ഇപ്പോൾ ശരിയാകും  എന്നാണ് മറുപടി .എത്രയും പെട്ടെന്ന് അധികാരികൾ ജല ലഭ്യത ഉറപ്പ് വരുത്തണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പ് കരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version