Kerala

വീണ്ടും പക്ഷിപ്പനി :വൈക്കം ഉദയനാപുരത്ത് :രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെയും വളര്‍ത്തു പക്ഷികളെയും അടിയന്തരമായി കൊല്ലാന്‍ തീരുമാനമായി

Posted on

കോട്ടയം: ആശങ്ക പരത്തി കേരളത്തിൽ വീണ്ടും പക്ഷിപ്പനി. കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴികളെയും വളര്‍ത്തു പക്ഷികളെയും അടിയന്തരമായി കൊല്ലാന്‍ തീരുമാനമായി.

വൈക്കം നഗരസഭ ഉള്‍പ്പെടെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടങ്ങളില്‍ താറാവ്, കോഴി തുടങ്ങിയ വളര്‍ത്തു പക്ഷികളുടെ മുട്ടയും ഇറച്ചിയും ഉപയോഗിക്കുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.മൂന്നു ദിവസത്തേക്ക് ആണ് നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version