Kerala

വിവിധ അപകടങ്ങളിൽ 7 പേർക്ക് പരുക്കേറ്റു.ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും അപകടത്തിൽ‌പെട്ടു

Posted on

പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 7 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്കേറ്റു. പണിരാജ് ( 75), അഭിനവ് ഭരദ്വാജ് ( 13), ശാന്തകുമാർ ( 39),കൃഷ്ണ ( 54) എന്നിവർക്കാണ് പരുക്കേറ്റത്.

പാലാ 12ാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.ചെങ്ങന്നൂരിൽ വച്ച് ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ തീക്കോയി സ്വദേശി പ്രിൻസിനു ( 46) പരുക്കേറ്റു. പിണ്ണക്കനാട് ഭാഗത്ത് വച്ച് ഇന്നലെ വൈകിട്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ചെമ്മലമറ്റം സ്വദേശി സേവ്യർ ജോസഫിന് ( 63)പരുക്കേറ്റു.

പള്ളിക്കത്തോട് ഭാഗത്ത് വച്ച് ഇന്നലെ രാവിലെ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ പൊൻകുന്നം സ്വദേശി ജിബിൻ മാത്യുവിനു ( 37) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version