Kerala

ഭക്ഷണത്തിന്റെ രുചി ആത്മാവിൽ നിന്നും ഉയരണം :സംവിധായകൻ ഭദ്രൻ മാട്ടേൽ

Posted on

പാലാ :ഭക്ഷണത്തിന്റെ രുചി ആത്മാവിൽ നിന്നും ഉയർന്നു വരണ്ടതാണെന്നു സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ അഭിപ്രായപ്പെട്ടു.പാലാ രാമപുരം അർമാണി റെസിഡെൻസിയിൽ നടക്കുന്ന നസ്രാണി ഫുഡ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ഭദ്രൻ മാട്ടേൽ.

പത്ത് ഭവനങ്ങളിൽ ഒരേ വിഭവം പാചകം ചെയ്‌താൽ പത്ത് രുചിയായിരിക്കും അനുഭവപ്പെടുക.തന്റെ ചെറുപ്പകാലത്ത് അപ്പൻ ദോശയും ചമ്മന്തിയും ഉണ്ടാക്കി തരുമായിരുന്നു .അതിന്റെ രുചി നാവിൽ ഇപ്പോഴും ഉണ്ട് .ആട്ടുകല്ലിൽ അരിയും ഉഴുന്നും ആട്ടുമ്പോൾ എന്റെ വയറ്റിൽ കിടന്നാണ് അത് ആരായുന്നതെന്നും ;ദോശ ചുടുമ്പോൾ അതെന്റെ നെഞ്ചിൽ കിടന്നാണ് വേവുന്നതെന്നും അപ്പൻ പറയുമായിരുന്നു.

നാടൻ രുചികൾ പരിചയപ്പെടുത്തുന്ന ആർമാണി റെസിഡെൻസിയുടെ പുതിയ ചുവട് വയ്പ്പിനെ  അദ്ദേഹം സ്ളാഹിച്ചു.നസ്രാണി ഫുഡ് ഫെസ്റ്റിലെ വിഭവങ്ങൾ രുചിച്ചിട്ടാണ് അദ്ദേഹം മടങ്ങിയത്. സ്റ്റീഫൻ ജോസഫ് ,ബൈജു വൈ പവിത്രൻ ,ജയേഷ് തമ്പാൻ ,നമിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version