Kerala
ഭാരത മാതാവിനും ;നരേന്ദ്ര മോദിക്കും സിന്ദാബാദ് വിളിച്ചു കൊടുത്ത് ഷോൺ ജോർജ്
പാലാ :ആവേശത്തിൽ ആറാടിയ പ്രവർത്തകരുടെ നടുവിൽ വന്ദേ മാതരം എന്ന് വിളിപ്പിച്ചും ,ഭാരമാതാവിനും ;നരേന്ദ്ര മോദിക്കും ;ബിജെപി ക്കും സിന്ദാബാദ് വിളിച്ചു കൊടുത്തും ഷോൺ ജോർജ് തന്റെ ചെറുപ്പത്തിന്റെ വീര്യം പുറത്തെടുക്കുന്ന കാഴ്ചയാണ് ഇന്ന് വൈകിട്ട് പാലാ കുരിശുപള്ളി കവലയിലെ കലാശക്കൊട്ടിന് കണ്ടത്.
ബ്ജ്പ് യുടെ സംഫഘടന ശൈലിയിൽ തന്നെ തികഞ്ഞ അച്ചടക്കത്തോടെയാണ് പ്രവർത്തകർ കൂട്ടം കൂടിയത് .അതിൽ തന്നെ നൂറു കണക്കിന് വനിതകളുമായിരുന്നു .വഗണിതകൾ തികഞ്ഞ ആവേശത്തിൽ ആദിയും പാടിയും .മുദ്രാവാക്യം വിളിച്ചും ആവേശത്തിന്റെ പുത്തൻ മാനങ്ങൾ സൃഷ്ട്ടിച്ചു .ചാക്കോച്ചൻ എന്ന ലോറിയിൽ വന്നിറങ്ങിയ ഷോൺ ജോർജിനെ എടുത്തുപൊക്കിയാണ് പ്രവർത്തകർ സ്വീകരിച്ചത് .
തുടർന്ന് ആവേശഭരിതരായി പ്രവർത്തകരോടൊപ്പം നൃത്തം ചെയ്യുവാനും ഈ യുവജന നേതാവ് തുനിഞ്ഞു.നേതാവിന്റെ നൃത്തം കണ്ടപ്പോൾ വനിതാ പ്രവർത്തകരും നൃത്തത്തിൽ പങ്കാളിയായി .ആവേശത്തിന്റെ പുത്തൻ പാലാ രചിക്കുകയായിരുന്നു ഷോൺ ജോർജ് .