Kerala

പാലാ ടൗൺ ബസ് സ്റ്റാൻഡിൽ ബസ് കാത്തിരുന്നാൽ തുരുമ്പ് ഫ്രീ ;കാറ്റും മഴയും വന്നാൽ എലിക്കെണിയും ഫ്രീ

Posted on

പാലാ.ടൗണ്‍ ബസ്സ് സ്റ്റാന്‍റിലെ കാത്തിരിപ്പു കേന്ദ്രത്തിന്‍റെ അടിതൂണുകള്‍ തൂരുമ്പെടുത്ത ഏതൂ സമയവും വീഴാവുന്ന അവസ്ഥയില്‍ എലിക്കെണി പോലെ ആയിരിക്കുകയാണ് .

വളരെ ശോചൃാവസ്ഥയില്‍ എത്തിയിട്ടും നഗരസഭാ അധികാരികള്‍ ഒന്നും അറിഞ്ഞില്ലെന്നു മട്ടിലാണ്.ആകെ അഞ്ചു പൈപ്പു തൂണുകളാണ് ഉള്ളത്  . ഈ അഞ്ചു തൂണുകളും തൂരുമ്പെടുത്ത നൂൽ  ബന്ധത്തിലാണ് നില്‍ക്കുന്നത് . 2.6.2025 ല്‍ പൗരാവകാശ സമിതി നല്‍കിയ പരാതി തൂടര്‍ന്ന മുനിസിപ്പല്‍ അധികാരികള്‍ പാലായിലെ വസ്ത്ര വൃാപാരിയെ കണ്ടു പറഞ്ഞു കാത്തിരിപ്പു കേന്ദ്രം നന്നാക്കിയാല്‍ പകരം അഞ്ചു വര്‍ഷത്തേയ്ക്കു പരസൃം വയ്ക്കുവാന്‍ അനുമതി നല്‍കുമെന്നും പരസ്പര അംഗീകാരിച്ച ഇത്  പ്രകാരം മേല്‍ക്കൂരയിലെ ദ്രവിച്ച് ഷീറ്റുകള്‍ എല്ലാം മാറ്റി പുതിയ ഷീറ്റുകള്‍ ഇട്ടു വെയ്റ്റിംഗ് ഷെഡ്ഡിന്‍റെ ഉള്ളിലേയ്ക്കു വെള്ളം വീഴുന്ന അവസ്ഥ നിറുത്തി .

കാത്തിരിപ്പു കേന്ദ്രം നിറച്ച വൃാപാരി സ്ഥാപനത്തിന്‍റെ പരസൃ ബോര്‍ഡുകളും വച്ചു പക്ഷേ യാത്രക്കാര്‍ ഇരിക്കുമ്പോഴുള്ള കൈപ്പടികളും ,അടിഭാഗം തൂണുകളും ,തൂരുമ്പെടുത്ത നൂൽ  ബന്ധത്തില്‍ ഏതൂ സമയവും ഒടിഞ്ഞു വീഴാവുന്ന സ്ഥിതിയില്‍ നില്‍ക്കുകയാണ് .
ചക്കാമ്പുഴ ,രാമപുരം ,ഏഴാച്ചേരി ,വലവൂര്‍ ,ഉഴൂവര്‍ ,ഭാഗങ്ങളിലേയ്ക്കു പോകുന്ന യാത്രക്കാരാണ് ഇവിടെ ബസ്സ് കാത്തിരിക്കുന്നത് .വേനല്‍ കഴിഞ്ഞു വരുന്ന ശക്തമായ് കാറ്റിലും ,മഴത്തൂം ,വെയ്റ്റിംഗ് ഷെഡ് ഒടിഞ്ഞ  രണ്ടു വശവും ഭിത്തികള്‍ ഉള്ളതൂ കൊണ്ടു ഒന്നു ഓടി മാറാന്‍ പോലും കഴിയാതെ യാത്രക്കാര്‍ എലിക്കെണിയില്‍പ്പെട്ട അവസ്ഥ വരുന്നതാണ് .

യാത്രക്കാര്‍ക്കു ആവശൃമായ് സുരക്ഷയും ,സംരക്ഷണവും നല്‍കുന്നതിനും ,തൂരുമ്പെടുത്ത പൈപ്പു തൂണുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ,മുനിസിപ്പല്‍ അധികാരികള്‍ അടിയന്തരമായ് മേല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പാലാ പൗരാവകാശ സമിതി പ്രസിഡണ്ടു ജോയി കളരിക്കല്‍ ആവശൃപ്പെട്ടു .അഡ്വ.സിറിയ്ക്ക ജെയിംസ് ,എ.സി.മനോജ് ,റ്റി.കെ.ശശിധരന്‍ ,പി.കെ.ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version