Kerala

പാലായെ കുറിച്ചുള്ള എന്റെ സ്പ്നങ്ങൾ പങ്ക് വയ്ക്കുക മാത്രമല്ല താൻ ചെയ്തത്, മറിച്ച് എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാമെന്നും താൻ വ്യക്തമായി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്:ഷോൺജോർജ്

Posted on

പാലാ: പാലായെ കുറിച്ചുള്ള എന്റെ സ്പ്നങ്ങൾ പങ്ക് വയ്ക്കുക മാത്രമല്ല താൻ ചെയ്തത്, മറിച്ച് എങ്ങനെ അത് പ്രായോഗികമായി നടപ്പിലാക്കാമെന്നും താൻ വ്യക്തമായി ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പാലാ നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്.
രാജ്യത്ത് വളരുന്ന ഒരേഒരു രാഷ്ട്രീയ പാർട്ടിയേ ഉള്ളൂ,

അത് ഭാരതീയ ജനതാ പാർട്ടിയാണ്. പത്ത് വർഷം മുമ്പ് ബിജെപിയൊട് ഉണ്ടായിരുന്ന മനോഭാവമല്ല ഇന്ന് ആളുകൾക്ക് ഉള്ളത്. പത്ത് വർഷത്തിലധികമായി ഈ രാജ്യത്ത് നരേന്ദ്രമോദി നടത്തിയ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി നിരവധി ആളുകളാണ് ബിജെപിയിലേക്ക് എത്തിയിട്ടുള്ളത്. പാലായിൽ അതിന്റെ ശക്തമായ തരംഗം ഉണ്ട്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ അത് മനസിലാകുമെന്നും ഫോൺ പറഞ്ഞു. എലിക്കുളം പഞ്ചായത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷോൺ.

ഉച്ചക്ക് പന്ത്രണ്ടരക്ക് തച്ചപ്പുഴയിൽ നിന്നും ആരംഭിച്ച പര്യടനം പാർട്ടി പ്രവർത്തകന്റെ മരണത്തെ തുടർന്ന് പ്രാവിൽകൂട് ജംഗ്ഷന് സമീപം അവസാനിപ്പിച്ചു. ശേഷിക്കുന്ന പര്യടനം തിങ്കളാഴിച്ചത്തേക്ക് മാറ്റിയതായി ബിജെപി നിയോജക മണ്ഡലം നേതൃത്വം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version