Kerala

ഷോൺ ജയിക്കണം: പാലായിൽ പ്രചാരണവുമായി സെൻ്റ് റീത്താസ് സ്‌കൂൾ പ്രതിനിധികൾ

Posted on

പാലാ: എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിനായി വോട്ട് തേടി പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂൾ പി ടി എ ഭാരവാഹികൾ പാലായിൽ എത്തി. സ്കൂൾ പിടിഎ പ്രസിഡൻ്റ് ജോഷിയുടെ നേതൃത്വത്തിൽ വനിതാ ഭാരവാഹികളും അടക്കം ഏഴ് അംഗ സംഘമാണ് പാലായിൽ എത്തിയത്. പാലാ കുരിശുപളളി കവലയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ എത്തിയ സംഘത്തെ ഷോൺ ജോർജും ബിജെപി നേതാക്കളും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് പാലാ നഗരസഭാ പരിധിയിലുള്ള വിവിധ കന്യാസ്‌ത്രീ മഠങ്ങളിൽ സന്ദർശനം നടത്തിയ സംഘം ഷോൺ ജോർജ് നിയമസഭയിൽ എത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. എസ് ഡി പി ഐയുടെ നേതൃത്യത്തിൽ ആസൂത്രിതമായി പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിനെതിരെ സൃഷ്ട്ടിച്ച വിവാദവും തുടർന്ന് സംസ്ഥാന സർക്കാരും ഇടത് വലത് മുന്നണികളും

ആ പ്രശ്നത്തിൽ സ്വീകരിച്ച നിലപാടും ഷോൺ ജോർജും ബിജെപിയും സ്‌കൂളിനായി നടത്തിയ രാഷ്ട്രീയ നിയമ പോരാട്ടങ്ങളും സംഘം വിവരിച്ചു. ഷോൺ പാലായിൽ വിജയിക്കണ്ടത് പാലാക്കാരുടെ മാത്രം ആവശ്യമല്ല മറിച്ച് കേരളം മുഴുവനുള്ള സാധാരണക്കാരുടെയും ആവശ്യമാണ് എന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version