Kottayam
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പാലാക്കാർക്കൊരു തെറ്റ് പറ്റി ,അത് തിരുത്തി ജോസ് കെ മാണിയെ വിജയിപ്പിക്കണം: എം.എ ബേബി
പാലാ: കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ പാലാക്കാർക്കൊരു തെറ്റ് പറ്റി ,അത് തിരുത്തി ജോസ് കെ മാണിയെ വിജയിപ്പിക്കണമെന്ന് സി.പി.ഐ (എം) അഖിലേന്ത്യ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടു. പേണ്ടാനം വയലിൽ ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എ ബേബി.
നിങ്ങളുടെ അടുത്ത സ്കൂളുകൾ തന്നെ ശ്രദ്ധിച്ച് നോക്കുക പഴയ രീതിയിലാണോ അത് പോകുന്നത്. കണ്ണഞ്ചിക്കുന്ന വികസനങ്ങൾ എൽ.ഡി.എഫ് അവിടെയും കൊണ്ടുവന്നു.പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ വൻ കുതിച്ച് ചാട്ടങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്. അവിടെ എപ്പോഴും ഡോക്ടർമാരുണ്ട്. മരുന്നുണ്ട് .അതാണ് എൽ.ഡി.എഫിൻ്റെ ഭരണ നേട്ടം.
വൈദ്യ ശാസ്ത്ര രംഗത്ത് ലോക നിലവാരത്തിലും മുകളിലാണ് കേരളം. നൂറ് ശസ്ത്രക്രിയയിൽ 10 എണ്ണം പരാജയപ്പെടുന്ന ലോക നിലവാരത്തിൽ നിന്നും കേരളം മുന്നോട്ട് പോയി. സ്വകാര്യ കുത്തകകൾ ഇപ്പോൾ കേരളത്തിൽ ആശുപത്രികൾ നടത്തുന്നുണ്ട്. അവരുടെ അപവാദ പ്രചരണമാണ് സർക്കാർ ആശുപത്രികൾ പരാജയമാണെന്നുള്ളത്. അത് നാം തിരിച്ചറിയണം.
ശിശു മരണ നിരക്കിൽ ഇന്ത്യയിലെ തന്നെ ഏറ്റവും കുറവ് മരണം നടക്കുന്നത് കേരളത്തിലാണ്. അമേരിക്കയിൽ 5.6 ശതമാനം ശിശുമരണ നിരക്കുള്ളപ്പോൾ കേരളത്തിലത് 5 ശതമാനം മാത്രമാണ്. ആ നേട്ടത്തെ തമസ്കരിക്കാൻ ആരും നോക്കേണ്ടതില്ല.മൻമോഹൻ സിംഗിനെ ഒരിക്കൽ കണ്ടപ്പോൾ അദ്ദേഹം കേരളത്തിലെ ഗ്രാമങ്ങളിലെ വൃത്തിയെ കുറിച്ച് പറഞ്ഞത് ഞാൻ ഓർക്കുന്നു .ഇന്ത്യക്ക് പലതിലും മാതൃകയാണ് കേരളം എന്നാണ് അദ്ദേഹം പറഞ്ഞത്.
പാർലമെൻ്റിൽ എപ്പോഴ്വും ജനകീയ വിഷയങ്ങളിൽ ഇടപെടാറുള്ള ആളാണ് എൻ്റെ പ്രിയ സ്നേഹിതൻ ജോസ് കെ മാണി എന്നും ചത്തീസ്ഗഡ് വിഷയത്തിൽ അദ്ദേഹം മാതൃകാ പ്രവർത്തനമാണ് നടത്തിയതെന്നും എം.എ ബേബി കൂട്ടി ചേർത്തു.