Kerala
പാലാ ളാലം പഴയ പള്ളിയും ളാലം പുത്തൻപള്ളിയും സംയുക്തമായി നേതൃത്വം നൽകുന്ന ടൗൺ കുരിശിൻ്റെ വഴിയിൽ പങ്കേടുത്തത് ആയിരങ്ങൾ
പാലാ : ളാലം സെന്റ് മേരീസ് പഴയപള്ളിയും ളാലം സെൻ്റ് ജോർജ് പുത്തൻ പള്ളിയും സംയുക്തമായി നേതൃത്വം നല്കുന്ന നഗരം ചുറ്റിയുള്ള 69-ാമത് കുരിശിന്റെ വഴിയും ഈശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണത്തിലും പങ്കെടുത്തത് ആയിരങ്ങൾ .വികാരിമായ റവ.ഫാ ജോസഫ് തടത്തിലും റവ.ഫാ.ജോർജ് മൂലേച്ചാലിലും മുഖ്യ കാർമ്മികത്വം വഹിച്ച കുരിശിന്റെ വഴിയിൽ പാലാ രൂപതാ ഇവാഞ്ജലൈസേഷൻ ഡയറക്ടർ റവ.ഫാ.ജോസഫ് അരിമറ്റം സന്ദേശം നൽകി . ഉച്ചകഴിഞ്ഞ് 3 മണിക്ക് ബഹു.വികാരി .റവ.ഫാ ജോസഫ് തടത്തിലിൻ്റെ നേതൃത്വത്തിൽ ദുഃഖവെള്ളി ആചരണത്തിൻ്റെ ഭാഗമായുള്ള പീഡാനുഭവ വായനക്ക് ശേഷമാണ് കുരിശിൻ്റെ വഴി ആരംഭിച്ചത്.
പട്ടണം പൂർണമായി ചുറ്റിയുള്ള കുരിശിന്റെ വഴി എന്നതാണ് ഈ കുരിശിൻ്റെ വഴിയുടെ പ്രത്യേകത. പാലായുടെ പരിസര പ്രദേശങ്ങളിൽ നിന്നായി അനേകായിരങ്ങളാണ് കുരിശിന്റെ വഴിയിൽ പങ്കെടുക്കാനെത്തിയത് . ളാലം പഴയ പള്ളിയിലും ളാലം പുത്തൻപള്ളിയിലും പ്രാരംഭ പ്രാർഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി പുത്തൻപള്ളി ഗ്രോട്ടോയിൽ എത്തി ഒന്നാം സ്ഥലം പ്രാർത്ഥന നടത്തി കാർമ്മൽ സ്കൂൾ വഴി മുന്നോട്ട് നീങ്ങി കൊട്ടാരമറ്റം വഴി ബിഷപ്സ് ഹൗസിനു മുന്പിലൂടെ കുരിശുപള്ളി, മഹാറാണി ജംക്ഷൻ, കിഴതടിയൂർ ജംക്ഷൻ വഴികളിലൂടെ ബൈപാസ് റോഡ് വഴി തിരികെ ളാലം പഴയ പള്ളിയിലെത്തി സമാപന പ്രാർത്ഥനയ്ക്ക് ശേഷം നേർച്ച കഞ്ഞി വിതരണം നടത്തിയതോടെ സമാപനമായി .
കുരിശിന്റെ വഴിയുടെ പ്രധാന 5 സ്ഥലങ്ങളിലാണ് സന്ദേശങ്ങൾ നൽകിയത് . മഴ ഇടയ്ക്കു ശല്യം ചെയ്തെങ്കിലും ശക്തിപ്പെട്ടില്ല .ടൗൺ കുരിശുപള്ളിയിൽ കുരിശിന്റെ വഴി എത്തിയപ്പോൾ മാനത്ത് മഴവില്ലും വിരിഞ്ഞു . വികാരിമാരായ ഫാ.ജോസഫ് തടത്തിൽ, ഫാ’ ജോർജ് മൂലേച്ചാലിൽ പാസ്റ്ററൽ അസി. ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ ഫാ.ജോബി കുന്നക്കാട്ട്, .ഫാ പോൾ കുന്നുംപുറത്ത്, റവ.ഫാ.കുര്യാക്കോസ് കൂട്ടുംങ്കൽ കൈക്കാരന്മാരായ ടെൻസൺ വലിയ കാപ്പിൽ, ജോർജുകുട്ടി ഞാവ ളളിൽ, ബേബിച്ചൻ ചക്കാലക്കൽ, സാബു തേനംമാക്കൽ, അഗസ്റ്റിൻ ഉഴുത്തുവാൽ പുത്തൻ പുരയ്ക്കൽ, റോയി ഉപ്പൂട്ടിൽ, ജോളി തോട്ടുങ്കൽ, നോബിൾ പാനായിൽ കൺവീനർമാരായ രാജീവ് കൊച്ചുപറമ്പിൽ, രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നല്കി.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ