Kottayam
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമ പിടിയിൽ
പാണാവള്ളി:വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമ പിടിയിൽ
പാണാവളി കൂടാക്കളച്ചിറ വീട്ടിൽ വിഷ്ണുവാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. 2023 മുതൽ 2026 വരെ തുടർച്ചയായി യുവതിയെ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. അതിജീവിതയോട് സ്നേഹം നടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി റിസോട്ടിൽ വച്ച് ജ്യൂസ് നൽകി മയക്കിയാണ് ആദ്യം പീഡിപ്പിച്ചത്.
തുടർന്ന് പരാതിക്കാരിയുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതിയെ റിമാൻഡ് ചെയ്തു.