Kottayam
വെള്ളാപ്പാട് ഉത്സവ ഇരട്ട പൊങ്കാല :പൊങ്കാല കലങ്ങൾ നിറഞ്ഞു ; ഭക്തരുടെ മനവും ആത്മഹർശത്താൽ നിറഞ്ഞു
പാലാ :വെള്ളാപ്പാട് ശ്രീ വനദുര്‍ഗാ ക്ഷേത്രത്തിലെ നാലാം ഉത്സവ ദിനമായ ഇന്ന് രാവിലെ നടന്ന ഇരട്ട പൊങ്കാല ഭക്തി സാന്ദ്രമായി .620 ഓളം കുടുംബിനി മാറാന്‍ പൊങ്കാലയ്ക്കായി എത്തിയത് .അമ്പലത്തിനു ചുറ്റും ഉള്ള സ്ഥലങ്ങളിൽ വീട്ടമ്മമാർ പൊങ്കാലയടുപ്പുകൾ കൂട്ടി .പള്ളിക്കടവ് റോഡ് വരെ പൊങ്കാല അടുപ്പുകൾ നീണ്ടു .
രാവിലെ ശുഭ മുഹൂർത്തത്തിൽ തന്ത്രി മുഖ്യൻ തൃപ്പൂണിത്തുറ പെരുമ്പിള്ളിയാഴത്തുമന ബ്രഹ്മശ്രീ സുബ്റഹ്മണ്യൻ നമ്പൂതിരി ദീപം പകർന്നു നൽകിയപ്പോൾ ആ ദീപത്തിൽ നിന്നും കൊതുമ്പുകളിൽ വീട്ടമ്മമാർ താങ്കളുടെ അടുപ്പുകളിലേക്ക് ദീപം തെളിച്ചു .പൊങ്കാല കാലങ്ങളിൽ വെള്ളം തിളച്ചപ്പോൾ ഭക്തരുടെ മനസിലും ഭക്തി തിളച്ചു പൊങ്ങി.
തുടർന്ന് പ്രാർത്ഥനയോടെ അരി കഴുകിയിട്ട് പ്രാർത്ഥനാ നിമഗ്നരായി.പല വീട്ടമ്മമാരും ദീർഘനേരം പ്രാർത്ഥനയിൽ അലിഞ്ഞു ചേർന്ന് ദേവീ കടാക്ഷത്തിനായി പ്രാർത്ഥിച്ചു .ജീവിത എഴുന്നെള്ളി വന്നു അടുപ്പിൽ പുണ്യാഹം തളിച്ചതോടെ വെള്ളപ്പാട് അമ്മയുടെ ഇരട്ട പൊങ്കാല പൂർത്തിയായി .വെള്ളാള മഹാ സഭയുടെ നേതൃത്വത്തിൽ സംഭാര വിതരണം ഭക്തർക്ക് അനുഗ്രഹമായി .ദുർഗാ ദേവിയുടെയും ;ഭദ്ര ദേവിയുടെയും പ്രീതിക്കായാണ് ഇരട്ട പൊങ്കാല നടത്തുന്നത് .
എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജ്;ജോസ് കെ മാണി എന്നിവർ പൊങ്കാല ദർശനം നടത്തി .മുൻ മുൻസിപ്പൽ കൗൺസിലർ മായാ പ്രദീപ് പൊങ്കാല അർപ്പിച്ചു .