Kerala

സംസ്ഥാനത്തെ മികച്ച സ്കൂൾ ജൈവകൃഷിത്തോട്ടം അവാർഡ് കോട്ടയം ജില്ലയിലെ രാമപുരം SHLP സ്കൂളിന്

Posted on

മുഹമ്മ: സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ 17-ാമത് അക്ഷയശ്രീ അവാർഡ് കോട്ടയം ജില്ലയിലെ രാമപുരം എസ്.എച്ച്.എൽ.പി സ്കൂളിന്. സംസ്ഥാനത്തെ മികച്ച സ്കൂൾ ജൈവകൃഷിത്തോട്ടത്തിനുള്ള പുരസ്കാരമാണ് സ്കൂൾ കരസ്ഥമാക്കിയത്.

15,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.ആലപ്പുഴ മുഹമ്മയിലെ ഗൗരീനന്ദനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി പത്മശ്രീ ജി. ദേവകി അമ്മ അവാർഡ് വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ കൃഷിയോടുള്ള അഭിരുചി വളർത്തുന്നതിനും ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പി ടി എ യുടെ നേതൃത്വത്തിൽ നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.

​സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ രക്ഷാധികാരി ശ്രീ. എസ്.ഡി. ഷിബുലാൽ, മാനേജിംഗ് ട്രസ്റ്റി ശ്രീമതി കുമാരി ഷിബുലാൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിസാ മാത്യുസ്, പി.ടി.എ പ്രസിഡൻ്റ് ശ്രീ ദീപു സുരേന്ദ്രൻ, പി ടി എ എക്സിക്യൂട്ടിവ് അംഗങ്ങളും, അധ്യാപകരും, കുട്ടി കർഷ പ്രതിനിധികളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version