Kerala
എൻ ഡി എ കേന്ദ്രങ്ങൾ തികഞ്ഞ ആത്മ വിശ്വാസത്തിൽ :ഏപ്രിൽ 4 നു നരേന്ദ്ര മോദിയെ പാലായിൽ കൊണ്ടുവരുവാനും നീക്കം
കോട്ടയം :എൻ ഡി എ കേന്ദ്രങ്ങൾ തികഞ്ഞ ആത്മ വിശ്വാസത്തിൽ :ഏപ്രിൽ 4 നു നരേന്ദ്ര മോദിയെ പാലായിൽ കൊണ്ടുവരുവാനും നീക്കം തകൃതി .കഴിഞ്ഞ ദിവസം നടന്ന റാലിയുടെ വിജയത്തിൽ സംതൃതി രേഖപ്പെടുത്തിയ എൻ ഡി എ സംസ്ഥാന കേന്ദ്രങ്ങലാണ് ഇപ്പോൾ നരേന്ദ മോദിയെ പാലായിൽ കൊണ്ട് വരുവാൻ അവസാന വട്ട ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നത് .
കഴിഞ്ഞ ദിവസം നടന്ന റാലിയിലെ ജന ബാഹുല്യം മാറ്റ് രണ്ടു മുന്നണികളെയും അമ്പരപ്പിച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ റാലിക്കെത്തിരെ കേട്ട് കഥകളും പ്രചരിപ്പിക്കുന്നുണ്ട് .റാലി വിജയിച്ചതിന്റെ അനുരണനങ്ങൾ അങ്ങനെ പലതും വരും ,റാലിയിൽ ആള് കുറഞ്ഞിരുന്നെങ്കിൽ എന്താവുമായിരുന്നു സ്ഥിതി എന്നാണ് എൻ ഡി എ കേന്ദ്രങ്ങൾ ഇപ്പോൾ പ്രതികരിച്ചത് .
നരേന്ദ്ര മോദിയുടെ പാലാ സന്ദർശനം ഏകദേശ ഉറപ്പായെങ്കിലും ഔദ്യോഗികമായി ഇനിയും പ്രഖ്യാപിക്കേണ്ടതുണ്ട് .തിരുവനന്തപുരം ;പാലക്കാട് ;എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ പ്രധാന മന്ത്രി പ്രസംഗിക്കും എന്നാണ് റിപ്പോർട്ട് . ഇതിനിടെ ഷോൺ ജോർജിന്റെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു .മൈക്ക് അനൗൺസ്മെന്റ് വാഹനങ്ങളും ഇപ്പോൾ പ്രവർത്തന കക്ഷമമാണ് .പാലാ സെന്റ് തോമസ് കോളേജിലെയും .പാലാ അൽഫോൻസാ കോളേജിലെയും വിദ്യാർത്ഥികളെ നേരിൽ കണ്ടുള്ള വോട്ട് അഭ്യര്ഥനയിലായിരുന്നു ഷോൺ ജോർജ്.