Kottayam
കേരളത്തിൽ തുടർ ഭരണം ഉണ്ടാവും: പാലാ തിരിച്ചു പിടിക്കും: ജോസ് കെ മാണി
പാലാ: വലവൂർ: കേരളത്തിൽ തുടർ ഭരണമുണ്ടാവും ,പാലാ എൽ.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു .കരൂർ പഞ്ചായത്ത് എൽ ഡി എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി .
ഗ്രീൻ ടൂറിസവുമായി ബന്ധപ്പെട്ട് നമ്മുടെ കിഴക്കൻ പഞ്ചായത്തുകളിൽ വൻ വികസനമാണ് നടത്തി കൊണ്ടിരിക്കുന്നത് .ഇലവീഴാപൂഞ്ചിറയിൽ ഈയിടെ സർക്കാരിനെ കൊണ്ട് രണ്ട് കോടി അനുവദിപ്പിക്കാൻ കഴിഞ്ഞെങ്കിലും ദൈവാനുഗ്രഹം കൊണ്ട് അതിൻ്റെ ക്രെഡിറ്റ് എടുക്കാനും ആളുകൾ ഉണ്ടായി.
പി.കെ ഷാജകുമാർ ,ടോബിൻ കെ അലക്സ് ,പെണ്ണമ്മ ജോസഫ് ,സീനാ ജോൺ , അഡ്വ: വി.ടി തോമസ് ,ബാബു കെ ജോർജ് ,കെ .ബി സന്തോഷ് ,എം.ടി സജി ,ജിൻസ് ദേവസൃ, പ്രശാന്ത് നന്ദകുമാർ ,രമേശ് ബാബു, ജോസ് പാറേക്കാട് എന്നിവർ പ്രസംഗിച്ചു.