Kottayam

ജലാധിവാസ ഗണപതി ക്ഷേത്രത്തിൽ മീനമാസ ചതുർത്ഥി ദർശനം; പ്രശസ്ത അവതാരക ലക്ഷ്മി നായർ എത്തി

Posted on

ജലാധിവാസ ഗണപതി ക്ഷേത്രത്തിൽ മീനമാസ ചതുർത്ഥി ദർശനം; പ്രശസ്ത അവതാരക ലക്ഷ്മി നായർ എത്തി

മണ്ണക്കനാട്: മീനമാസ ചതുർത്ഥി ദിനമായ ഇന്ന് (മാർച്ച് 22, ഞായർ) മണ്ണക്കനാട് ജലാധിവാസ ഗണപതി ക്ഷേത്രത്തിൽ പ്രശസ്ത യൂട്യൂബറും പാചക വിദഗ്ദ്ധയും അവതാരകയും സംരംഭകയുമായ ലക്ഷ്മി നായർ ദർശനത്തിന് എത്തി.

പ്രഭാത സമയത്ത് ക്ഷേത്രത്തിലെത്തിയ അവർ ഗണപതിദേവന്റെ അനുഗ്രഹം തേടി പ്രത്യേക പൂജകളിൽ പങ്കെടുത്തു. ഭക്തജനങ്ങളുമായി സൗഹൃദസംഭാഷണവും നടത്തി.

മീനമാസ ചതുർത്ഥി ദിനത്തിൽ ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്ക് അനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version