Kerala

കുരുന്നുകൾക്കൊപ്പം ആവേശം പങ്കിട്ട് ജോസ് കെ. മാണി; കടക്കച്ചിറ പള്ളിയിലെ ഊട്ടുനേർച്ചയിൽ ഹൃദ്യമായ സന്ദർശനം

Posted on

 

കടക്കച്ചിറ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകൾക്കിടയിലും കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ചും വിശ്വാസികളുമായി സൗഹൃദം പുതുക്കിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി. കടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിലെ പ്രശസ്തമായ ഊട്ടുനേർച്ചയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

പള്ളിയിലെത്തിയ സ്ഥാനാർത്ഥി വിശ്വാസികളോടും നാട്ടുകാരോടും കുശലാന്വേഷണം നടത്തി. തുടർന്ന് ഊട്ടുനേർച്ചയിൽ പങ്കുചേർന്ന അദ്ദേഹം, അവിടെയുണ്ടായിരുന്ന കുട്ടികൾക്കൊപ്പം ഏറെ നേരം ചിലവഴിച്ചു. കുട്ടികളുടെ പഠന കാര്യങ്ങളും സ്കൂൾ വിശേഷങ്ങളും ചോദിച്ചറിഞ്ഞ അദ്ദേഹം, മികച്ച രീതിയിൽ പഠിച്ച് നാടിന്റെ അഭിമാനമായി മാറാൻ കുട്ടികൾക്ക് പ്രചോദനം നൽകി.

വലിയ ആവേശത്തോടെയാണ് കുട്ടികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. മുതിർന്നവരോട് വോട്ട് അഭ്യർത്ഥിക്കുന്നതിനൊപ്പം വരുംതലമുറയുടെ സ്വപ്നങ്ങൾക്ക് കാതോർത്തും, ലളിതമായ ഇടപെടലുകൾ നടത്തിയും ജോസ് കെ. മാണി നടത്തിയ സന്ദർശനം നാട്ടുകാർക്കിടയിലും ശ്രദ്ധേയമായി. പ്രാദേശിക നേതാക്കളും പള്ളി ഭാരവാഹികളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version