Kottayam

ആത്മീയ അടക്കത്തിലുടെ ലോകത്തിന് യൗസേപിതാവ് മാതൃക കാണിച്ചു.റവ: ഡോ: ജോസഫ് നവാസ്

Posted on

ആത്മീയ അടക്കത്തിലുടെ ലോകത്തിന് യൗസേപിതാവ് മാതൃക കാണിച്ചു.റവ: ഡോ: ജോസഫ് നവാസ്

പാലാ:ആത്മീയ അടക്കത്തിലുടെ ലോകത്തിന് യൗസേപിതാവ് മാതൃക കാണിച്ചുവെന്ന് ഫാദർ: റവ: ഡോ: ജോസഫ് നവാസ്.പാലാ ഗാഡലുപ്പെ മാതാ പള്ളിയിൽ യൗസേപിതാവിൻ്റെ തിരുന്നാളിനോടനുബന്ധിച്ചുള്ള തിരുന്നാൾ കുർബ്ബാനയിൽ കാർമ്മികത്വം വഹിച്ച് വിശ്വാസ സമൂഹത്തോട് സംസാരിക്കുകയായിരുന്നു ഫാദർ:ജോസഫ് നവാസ് .

മാലാഖ വന്ന് യൗസേപിതാവിന് ധൈര്യം കൊടുത്തപ്പോൾ ലോകത്തിന് വേണ്ടി യേശുവിനെ സ്വന്തം മകനായി സ്വീകരിച്ച ത്യാഗിയായ ഒരു പച്ച മനുഷ്യനായിരുന്നു യൗസേപ്പിതാവെന്നും ഫാദർ ജോസഫ് നവാസ് ഓർമ്മിപ്പിച്ചു.

കുർബ്ബാന മദ്ധ്യേ ലോകത്തുള്ള എല്ലാ ജോസഫ് നാമധാരികളയും ദൈവത്തിന് സമർപ്പിച്ച് വിശ്വാസ സമൂഹം പ്രാർത്ഥിച്ചു.

വിജയപുരം രൂപതാ ചാൻസലർ റവ.ഡോ: ജോസഫ് നവാസ് ,ഇടവക വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ ,ഫാദർ ജോഷി ഐ.എം.എസ് ,ഫാദർ തോമസ് പഴുവക്കാട്ടിൽ ,ഫാദർ ജോർജ് കിഴപറയാർ ആശ്രമം എന്നിവർ പരിശുദ്ധ തിരുന്നാൾ കുർബ്ബാനയിൽ കാർമ്മികരായി ,തിരുന്നാൾ പരിപാടികൾക്ക് ജോർജ് പള്ളി പറമ്പിൽ (ട്രസ്റ്റി) എബിൻ ജോസഫ് ,ജൂബി ജോർജ് ,മാമച്ചൻ പള്ളിപറമ്പിൽ എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബ്ബാനയുടെ ആശിർവാദത്തിന് ശേഷം പ്രസിദ്ധമായ ഊട്ട് നേർച്ച ആരംഭിച്ചു.ദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് ഈട്ട് നേർച്ചയിൽ പങ്കെടുത്തത്. കുഞ്ഞുങ്ങളെയും കൂട്ടി കുടുംബ സമേതമാണ് പല കുടുംബങ്ങളും പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version